ന്യൂഡൽഹി: ഓല, ഉബർ പോലുള്ള ആപ്പ് അധിഷ്ഠിത സേവനങ്ങളുടെ മാതൃകയിൽ ‘സഹ്കർ ടാക്സി’ വരുനു. സഹകരണ സംഘങ്ങളെ കൂടിയിണക്കിയായിരിക്കും ഈ സംരംഭം.
ഡ്രൈവർമാർക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന സഹകരണ അധിഷ്ഠിത സേവനമായ ‘സഹ്കർ ടാക്സി’താമസിയാതെ നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻ്റിൽ അറിയിച്ചു. ഇരുചക്ര വാഹനങ്ങൾ, ടാക്സികൾ, റിക്ഷകൾ, ഫോർ വീലറുകൾ എന്നിവക്ക് ഇതിൽ രജിസ്റ്റർ ചെയ്യാം. ഇടനിലക്കാരെ ഒഴിവാക്കുകയാണ് ലക്ഷ്യം,
വാടക ഈടാക്കുന്നതിൽ ഓല, ഉബർ എന്നീ കമ്പനികൾ വിവേചനം കാണിക്കുന്നു എന്ന് ആരോപണം ഉയർന്നിരുന്നു.ഐഫോൺ വഴിയോ ആൻഡ്രോയിഡ് ഉപകരണം വഴിയോ ബുക്ക് ചെയ്യുന്നതിനെ അടിസ്ഥാനമാക്കി യാത്രാ നിരക്കുകൾ വ്യത്യാസപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.ഇതിനെ തുടർന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) അടുത്തിടെ രണ്ട് കമ്പനികൾക്കും നോട്ടീസ് നൽകി. ഇരു കമ്പനികളും ആരോപണം നിഷേധിച്ചിട്ടുണ്ട്.