ബെംഗളൂരു:‘മതം അടിസ്ഥാനമാക്കിയുള്ള സംവരണം ബാബാ സാഹിബ് അംബേദ്കര്‍ രചിച്ച ഭരണഘടന അംഗീകരിക്കുന്നില്ല.അങ്ങനെ ആരെങ്കിലും ചെയ്യുന്നെങ്കില്‍ അത് ഭരണഘടനാ ശില്‍പ്പിയുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമാണ്.- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊളെ പറഞ്ഞു.
ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ കരാറുകളില്‍ മുസ്‌ലിങ്ങള്‍ക്ക് നാല് ശതമാനം സംവരണമേര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതികരണം.
അവിഭക്ത ആന്ധ്രപ്രദേശും മഹാരാഷ്ട്രയും മതാടിസ്ഥാനത്തില്‍ മുസ്‌ലിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം ഹൈക്കോടതികളും സുപ്രീം കോടതിയും റദ്ദാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി
Post Views: 59