തിരുവനന്തപുരം: കഴിഞ്ഞ നരേന്ദ്രമോദി സർക്കാരിൽ സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും. സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ സംസ്ഥാന പ്രസിഡന്‍റാകുന്ന ആദ്യ ബിജെപി നേതാവ്.
ഗ്രൂപ്പുപോരില്‍ തണ്ടൊടിഞ്ഞ സംസ്ഥാന പാർടിയിൽ രാജീവിന്‍റെ വരവ് കൂടുതല്‍ കരുത്ത് പകരുമെന്നാണ്
കേന്ദ്രനേതൃത്വത്തിന്‍റെ പ്രതീക്ഷ.
തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപനം നടത്തും.ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയിരുന്നു രാജീവ്.
യു ഡി എഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ പതിനാറായിരത്തോളം വോട്ടിനാണ് പരാജയപ്പെട്ടത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍പര്യമില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും ഞായറാഴ്ചത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദമന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് പറയുന്നു. തുടർന്ന്,
അദ്ദേഹവും കോര്‍ കമ്മിറ്റി യോഗത്തിനെത്തി.
നിലവിലെ പ്രസിഡന്റ് കെ സുരേന്ദ്രന്‍, മുന്‍ പ്രസിഡന്റ് വി മുരളീധരന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നത്. സുരേഷ് ഗോപിയുടെ വിജയം, ലോക്‌സഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം തുടങ്ങിയവ കണക്കിലെടുത്ത്
സുരേന്ദ്രന് പ്രസിഡന്റ് പദം നീട്ടിനല്‍കിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
ബിജെപിയുടെ ദേശീയ വക്താവായും എന്‍ഡി എയുടെ കേരള ഘടകം വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ച
പരിചയമുണ്ട് രാജീവ് ചന്ദ്രശേഖറിന്. മോദി മന്ത്രിസഭയിൽ നൈപുണ്യവികസന സംരംഭകത്വം, ഇലക്‌ട്രോണിക്‌സ് – ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുകളുടെ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 മുതല്‍ 2018 വരെ കര്‍ണ്ണാടകയിൽ നിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു. 2018ലാണ് ബിജെപിയില്‍ ചേർന്നത്.
ഇന്ത്യ ടുഡേ മാഗസിന്‍ 2017 ല്‍ തെരഞ്ഞെടുത്ത രാജ്യത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയില്‍ 41-ാം സ്ഥാനം നേടിയിരുന്നു. 2006-ൽ ജൂപ്പിറ്റർ ക്യാപിറ്റൽ സ്ഥാപിച്ച അദ്ദേഹം 2014 വരെ ചെയർമാനായി പ്രവർത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ്, സുവർണ ന്യൂസ്, കന്നഡ പ്രഭ തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ ജൂപ്പിറ്റർ ക്യാപ്പിറ്റല്‍സിന് കീഴില്‍ വരുന്ന മാധ്യമ സ്ഥാപനങ്ങളാണ്.തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് മുമ്പ് ഈ പദവികൾ രാജിവെച്ചിരുന്നു.
1964 മെയ് 31 ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം.എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എം.കെ. ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകൻ.
പാലക്കാട്ടെ കൊണ്ടിയൂരിലുള്ള കുടുംബമാണ് കേരളത്തിലെ തായ് വേര്.ബി പി എല്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ടി പിജി നമ്പ്യാരുടെ മകൾ അഞ്ജുവാണ് ഭാര്യ.
വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്ത് രാജീവ് ചന്ദ്രശേഖർ, ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994 ല്‍ ഇന്ത്യന്‍ വിപണിയിൽ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതിക വളര്‍ച്ചയില്‍ ആണിക്കല്ലായി.
മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദസ നേടിയ രാജീവ് ചിക്കാഗോയിലെ ഇല്ലിനോയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കി.