April 4, 2025 5:10 am

മൂന്നു വർഷത്തെ മോദിയുടെ വിദേശയാത്ര: ചെലവ് 258 കോടി രൂപ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 38 വിദേശ യാത്രകള്‍ നടത്തി.ഇതിനായി ചെലവിട്ടത് 258 കോടി രൂപ.

ഏറ്റവും കൂടുതല്‍ തുക ചെലവായത് 2023ലെ അമേരിക്കന്‍ സന്ദര്‍ശനത്തിന്. ഇതിന് 22 കോടിയലധികം രൂപ ചെലവുവന്നു.

2022 മെയ് മുതല്‍ 2024ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശയാത്രകള്‍ക്കായി 258 കോടി രൂപ ചെലവഴിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.രാജ്യസഭയിലെ ചോദ്യത്തിന് രേഖാമുലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിദേശ സന്ദര്‍ശനത്തിനായി ചെലവഴിച്ച തുക എത്രയാണെന്ന് ചോദിച്ചത്.

ജൂണിലെ അമേരിക്കന്‍ സന്ദര്‍ശനത്തിന് 22 കോടിയിലധികം ചെലവിട്ടപ്പോള്‍ കഴിഞ്ഞവര്‍ഷം നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിന് ചെലവിട്ടത് 15 കോടിയിലധികമാണ്.

2023 മെയ് മാസത്തില്‍ പ്രധാനമന്ത്രി നടത്തിയ ജപ്പാന്‍ സന്ദര്‍ശനത്തിന് 17,19,33,356 രൂപയും 2022 മെയ് മാസത്തില്‍ നേപ്പാള്‍ സന്ദര്‍ശനത്തിന് 80,01,483 രൂപയും ചെലവഴിച്ചു.

2022ല്‍ ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, യുഎഇ, ഉസ്‌ബെക്കിസ്ഥാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും 2023ല്‍ ഓസ്ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളും മോദി സന്ദര്‍ശിച്ചിരുന്നു.

2024-ല്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ച വിദേശ രാജ്യങ്ങളില്‍ പോളണ്ട് (10,10,18,686 രൂപ), യുക്രൈന്‍ (2,52,01,169 രൂപ), റഷ്യ (5,34,71,726 രൂപ), ഇറ്റലി (14,36,55,289 രൂപ), ബ്രസീല്‍ (5,51,86,592 രൂപ), ഗയാന (5,45,91,495 രൂപ) എന്നിങ്ങനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News