April 4, 2025 4:44 am

മുസ്ലീങ്ങള്‍ക്ക് സര്‍ക്കാര്‍ കരാറുകളില്‍ നാല് ശതമാനം സംവരണം

ബംഗളുരു : സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കുന്ന ഭേദഗതി ബില്‍ കര്‍ണാടക നിയമസഭയിലെത്തി. കോൺഗ്രസ് സർക്കാരിൻ്റെ ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ പാർടിയായ ബിജെപി ആരോപിച്ചു.

രണ്ട് കോടി രൂപയില്‍ താഴെയുള്ള സിവില്‍ ജോലികള്‍ക്കും ഒരു കോടി രൂപയില്‍ താഴെയുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും സംഭരണത്തിനും നാല് ശതമാനം സംവരണം അനുവദിക്കുന്നതാണ് ബില്‍. സംസ്ഥാനത്ത് ഒബിസി സമുദായങ്ങള്‍ക്കും പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തിനും നിലവിലുള്ള സംവരണത്തിന് പുറമെയാണിത്.

മന്ത്രിസഭാ യോഗത്തില്‍ ബില്ലിന് അംഗീകാരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് നിയമ മന്ത്രി എച്ച് കെ പാട്ടീല്‍ കര്‍ണാടക പൊതു സംഭരണ സുതാര്യത നിയമം നിയസഭയില്‍ അവതരിപ്പിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലീങ്ങള്‍ക്ക് സംവരണമേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം പട്ടിക ജാതിക്കാര്‍ക്ക് 17.5 ശതമാനം, പട്ടിക വര്‍ഗക്കാര്‍ക്ക് 6.5 ശതമാനം, കാറ്റഗറി 1ല്‍ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നാല് ശതമാനം 2എ വിഭാഗത്തില്‍ ഒബിസി വിഭാഗത്തിന് 15 ശതമാനം എന്നിങ്ങനെയാണ് സംവരണം നിശ്ചയിച്ചിരിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് ഇനി മുതല്‍ 2ബിയിലെ ഒബിസി വിഭാഗത്തില്‍ സംവരണം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News