ന്യൂഡല്‍ഹി: മണിപ്പൂരില്‍ നഗ്‌നരാക്കി നടത്തി ബലാല്‍സംഗം ചെയ്ത കേസില്‍ സി ബി ഐ അന്വേഷണത്തെ എതിര്‍ത്ത് ഇരയായ സ്ത്രീകള്‍.
സിബിഐ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തിലുള്ള സ്വതന്ത്ര അന്വേഷണമാണ് വേണ്ടതെന്നും ഇവര്‍ കോടതിയെ അറിയിച്ചു.
കേസ് ആസാമിലേക്ക് മാറ്റുന്നതിനോട് യോജിപ്പില്ലെന്നും ഇവര്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇരകളായ എല്ലാ സ്ത്രീകള്‍ക്കും നീതി ഉറപ്പാക്കാനാണ് പരിശ്രമിക്കുന്നതെന്ന് കോടതി പറഞ്ഞു.
അതേസമയം കേസ് ആസാമിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വിചാരണ എവിടെ വേണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.