കൊച്ചി : റഷ്യ- ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ വൈററ് ഹൗസിലേക്ക് ഉക്രൈൻ പ്രസിഡൻ്റ് സെലൻസ്കിയെ വിളിച്ച് അപമാനിച്ച അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾ ട്രംപ് കാണിച്ചത് തനി വൃത്തികേടാണെന്ന് രാഷ്ടീയ നിരീക്ഷകനായ സി.ആർ. പരമേശ്വരൻ ഫേസ് ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിൻ്റെ പോസ്ററ് ഇങ്ങനെ:
നിന്ദ്യമായി ആക്രമിക്കപ്പെട്ട ഒരു രാജ്യത്തിന്റെ നിസ്സഹായനായ തലവനെ വ്യക്തിപരമായി നേരിട്ട് ആക്ഷേപിച്ച ട്രംപിന്റെ ആരാധകർ നമ്മുടെ സമൂഹത്തിലും എത്രയെങ്കിലും ഉണ്ട്.
സംഘികളാണ് അവരുടെ മുൻപന്തിയിൽ. അവർ ഇന്ത്യൻ ട്രമ്പിന്റെ നിരുപാധികകാലുനക്കികളും അടിമകളുമാണ്. അവരോടൊപ്പം പരോക്ഷമായി കമ്മികളും ഉണ്ട്. കാരണം,അവർ ഒരു മാർക്സിസം കൊണ്ടും വിശദീകരിക്കാൻ ആവാത്ത വിധത്തിൽ,പുട്ടിന്റെ ആരാധകരാണ്.അവർ കേരളപുട്ടിന്റെ നിരുപാധികകാലുനക്കികളും അടിമകളുമാണ്.
വ്യക്തികളുടെയും രാഷ്ട്രങ്ങളുടെയും പരമാധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അർത്ഥം അറിയാതെ, വിജയാഹ്ലാദത്തിൽ മുഴുകുന്ന ഈ മന്ദബുദ്ധികളെ കാണുന്ന മുറയ്ക്ക് ബ്ലോക്ക് ചെയ്യാനാണ് ഉദ്ദേശം. ‘ടൈറ്റാനിക്’ സംവിധായകൻ ജയിംസ് കാമറോൺ പറഞ്ഞതുപോലെ ദുരധികാരികളെയും അവരുടെ അടിമകളെയും ആ അളവിലെങ്കിലും നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാമല്ലോ. അല്ലാതെ ഒറ്റപ്പെട്ട വ്യക്തികൾക്ക് എന്ത് ചെയ്യാൻ ആകും?
ഒരു ദുരധികാരിക്കെതിരെ മറ്റൊരു ദുരധികാരിയെ സ്നേഹിക്കുന്നവരെയല്ല,എല്ലാ ദുരധികാരികളെയും അക്രമികളെയും ഒരുപോലെ വെറുക്കുന്ന നൂറ് സുഹൃത്തുക്കളെ എങ്കിലും ഇവിടെ ലഭിക്കാനാവും എന്നാണ് ഞാൻ കരുതുന്നത്.
Post Views: 67