തിരുവനന്തപുരം: പൃഥ്വി രാജ് സംവിധാനം ചെയ്ത് മോഹൻലാൽ ചിത്രം എമ്പുരാനിലെ വിവാദ ഭാഗങ്ങൾക്ക് നിർമാതാക്കൾ തന്നെ വെട്ടിമാററുന്നു. ഇത് റീ സെൻസറിങ് അല്ല.
സ്ത്രീകൾക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളും ഉൾപ്പെടെ ഒഴിവാക്കി.പതിനേഴിലധികം ഭാഗങ്ങളാണ് നീക്കിയത്.പുത്തൻ പതിപ്പ് തിങ്കളാഴ്ച്ച മുതൽ പ്രദർശിപ്പിക്കും.
എമ്പുരാൻ സിനിമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ചില സംഘപരിവാർ നേതാക്കളും ആർഎസ്എസ് മുഖപത്രം ഓർഗനൈസറും രംഗത്തെത്തിയിരുന്നു.
ചിത്രം അക്രമരംഗങ്ങളിൽ ഹിന്ദു സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നു എന്നാണ് സംഘപരിവാറിന്റെ പ്രധാന ആരോപണം. തിയേറ്ററിൽ എത്തി രണ്ടു ദിവസം പിന്നിട്ടപ്പോൾ തന്നെ മൊത്തം കളക്ഷനിൽ 100 കോടി തൊട്ട സിനിമയാണിത്,
ചില രംഗങ്ങൾ മാറ്റാനും ഏതാനും പരാമർശങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. വില്ലൻ കഥാപാത്രത്തിന്റ പേരും മാറും.
ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ.