April 6, 2025 4:01 am

ഗോകുലം ഗോപാലൻ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന് ഇ ഡി

ചെന്നൈ: പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങൾ വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചതായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയെന്ന് സൂചന. നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും രേഖകളും ഒന്നരക്കോടി രൂപയും ഇ.ഡി പിടിച്ചെടുത്തു.

ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും വീട്ടിലുമായി 14 മണിക്കൂർ നീണ്ട പരിശോധന ശനിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് അവസാനിച്ചത്. ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ആയിരം കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഇ ഡി സംശയിക്കുന്നത്.

ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യസ്ഥാപനത്തിലെ ഇടപാടുകള്‍ കഴിഞ്ഞ 3 മാസമായി ഇ.ഡി നിരീക്ഷിച്ചിരുന്നു. 2022ൽ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോൾ അന്വേഷണം.ഗോപാലൻ സഹനിർമാതാവായ ‘എമ്പുരാൻ’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി ഇപ്പോൾ നടക്കുന്ന പരിശോധനകൾക്ക് ബന്ധമില്ലെന്നും ഇ.ഡ‍ി ഉദ്യോഗസ്ഥർ അറിയിച്ചു.

ഗോകുലം ഗ്രൂപ്പ് നിർമിച്ച ചില സിനിമകളിൽ നിക്ഷേപിച്ചത് ഫെമ നിയമം ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. ഇവരുടെ ധനകാര്യ സ്ഥാപനങ്ങൾ പ്രവാസികളില്‍നിന്നടക്കം ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചുവെന്നും ഇ.ഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News