ഭോപ്പാല്‍: പെണ്‍കുട്ടികളെ നിയമാനുസൃതമല്ലാതെ മതപരിവര്‍ത്തനം നടത്തുന്നവർക് വധശിക്ഷ നൽകാൻ മധ്യപ്രദേശില്‍ നിയമം കൊണ്ടുവരുന്നു.
ബലാത്സംഗംചെയ്യുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം നിലവിലുണ്ട്. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് നടത്തിയ ഒരു പരിപാടിയിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്.
നിയമാനുസൃതമല്ലാത്ത മതപരിവര്‍ത്തനത്തിന് പിന്നിലുള്ളവര വെറുതെവിടില്ല. അത്തരം അനാചാരങ്ങളെയും ദുഷ്‌കൃത്യങ്ങളെയും കര്‍ശനമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Views: 15