April 13, 2025 1:57 am

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എബ്രഹാമിന് എതിരെ സിബിഐ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി ഇ ഒയുമായ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് നടപടി.2015-ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ഹർജി നൽകിയിരുന്നു.

സിബിഐ കൊച്ചി യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിർദേശം. സംസ്ഥാന വിജിലൻസ്, എബ്രഹാമിനെതിരായ പരാതി നേരത്തെ അന്വേഷിച്ച് തള്ളിയിരുന്നു.ഡോ.ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയായിരുന്നു അന്വേഷണം.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018-ലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ്‌ കെ. ബാബു അടങ്ങുന്ന സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.

ശമ്പളത്തെക്കാൾ കൂടുതൽ തുക എല്ലാ മാസവും വയ്പ അടയ്ക്കുന്നത് എങ്ങനെയെന്ന് എബ്രഹാം മറുപടി പറയണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. കൂടാതെ ഒട്ടനവധി സ്ഥലങ്ങളിൽ കോടികൾ വിലവരുന്ന വസ്തുവകകൾ എബ്രഹാം വാങ്ങിക്കൂട്ടിയെന്നും ആരോപണം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News