പുണെ: പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഇപ്പോഴും അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും, അതിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ പറഞ്ഞു.പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിച്ച കേന്ദ്ര സർക്കാർ സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.
കരിങ്കൽ ക്വാറികളുടെ പ്രവർത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ട്. അനധികൃത റിസോർട്ടുകളും നിർമാണങ്ങളും നിയന്ത്രിക്കാൻ സർക്കാർ തയാറായില്ല.
ഇനിയൊരു ദുരന്തമുണ്ടായാൽ ചൂരൽമല ടൗൺ അവശേഷിക്കില്ലെന്ന് 2019ൽ ഗാഡ്ഗിൽ മുന്നറിയിപ്പു നൽകിയിരുന്നു. അഞ്ചു വർഷം മുൻപ് 2019 ഓഗസ്റ്റ് 8ന് പുത്തുമലയിൽ ഉരുൾപൊട്ടിയ അവസരത്തിലാണ് അദ്ദേഹം വയനാട്ടിലെത്തിയത്.
പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻദുരന്തമാണെന്നും അതിനു നാലോ അഞ്ചോ വർഷം മതിയാകുമെന്നും ഗാഡ്ഗിൽ അന്ന്
മുന്നറിയിപ്പു നൽകിയിരുന്നു.