ന്യൂഡല്‍ഹി: ഇസ്ലാം മത വിശ്വാസികളുടെ സ്വത്ത് സംരക്ഷിക്കുന്ന നിയമമായ വഖഫ് നിയമത്തിൽ ഭേദഗതി നിർദേശിക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബജറ്റ് സമ്മേളത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്‍ പാര്‍ലമെൻ്റിൽ അവതരിപ്പിച്ചേക്കും.
സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നിര്‍ദ്ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ ബില്ലാണിത്. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നതും നിയമത്തിന്റെ പേര് മാറ്റുന്നതും അടക്കമുള്ള ബി.ജെ.പി. അംഗങ്ങളുടെ 14 ഭേദഗതികള്‍ ചേര്‍ത്തുള്ളതാണ് പുതുക്കിയ ബില്‍.
പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിര്‍പ്പ് സമിതി അംഗീകരിച്ചില്ല. കോണ്‍ഗ്രസ്, ഡി.എം.കെ., ടി.എം.സി., എ.എ.പി., ശിവസേന-യു.ബി.ടി., മജ്‌ലിസ് പാര്‍ട്ടി അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ സമിതി തള്ളിയിരുന്നു.
ഫെബ്രുവരി 13ന് ബിജെപി എംപി ജഗദംബിക പാല്‍ നേതൃത്വം നല്‍കുന്ന ജെപിസി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍ താഴെ ചേർക്കുന്നു:
# വഖഫ് സംബന്ധിച്ച ട്രിബ്യൂണലിന്റെ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാം.
# അഞ്ചുവര്‍ഷം പ്രകടിതമായി ഇസ്ലാംമതം ആചരിച്ചാലേ വഖഫിന് സ്വത്ത് നല്‍കാനാവൂ.
# വഖഫ് നിയമം എന്നത് ‘ഉമീദ്’ (യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി, ആന്‍ഡ് ഡിവലപ്മെന്റ് ആക്ട്) എന്നാക്കി
# നിയമപരമായി അവകാശമുള്ളയാള്‍ക്കു മാത്രമേ വഖഫിന് സ്വത്ത് കൈമാറാനാവൂ
# വഖഫ് സ്വത്താണോ സര്‍ക്കാര്‍സ്വത്താണോ എന്ന് തീരുമാനിക്കാന്‍ വഖഫ് കമ്മിഷണര്‍ക്ക് അധികാരം നല്‍കിയത്, സംസ്ഥാനസര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നാക്കി
# സംസ്ഥാന സര്‍ക്കാര്‍ വഖഫ് പട്ടിക വിജ്ഞാപനംചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും ഡേറ്റാ ബേസിലും അപ്‌ലോഡ്‌ചെയ്യണം
# തര്‍ക്കമുള്ള കേസുകളില്‍ വഖഫ് സ്വത്തുക്കള്‍ വിജ്ഞാപനം ചെയ്ത് രണ്ടുവര്‍ഷം കഴിഞ്ഞാലും കൃത്യമായ തെളിവുണ്ടെങ്കില്‍ കേസിന് പോകാം
# സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍മാരായി യോഗ്യരായ ആര്‍ക്കും വരാം
# നിലവില്‍ വഖഫ് രജിസ്ട്രേഷന്‍ ഇല്ലാത്ത സ്വത്തുക്കള്‍ വഖഫ് രജിസ്റ്റര്‍ചെയ്യുമ്പോള്‍ പത്രപ്പരസ്യം നല്‍കണം
One Response
A primitive bill has been amended in accordance with the law, a commendable action taken by the present central government. This amendment should have been made much earlier. Under the Indian Constitution, all citizens are equal, and there is a strong need for a Uniform Civil Code to ensure that everyone is treated equally, as envisioned by the Constitution.