ന്യൂഡല്‍ഹി: മുസ്ലിം വിശ്വാസികളുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന വഖഫ് നിയമം ഭേദഗതി ചെയ്യുന്ന ബില്‍ സംബന്ധിച്ച സംയുക്ത പാർലമെൻ്റ് സമിതി റിപ്പോർട്ട് രാജ്യസഭ അംഗീകരിച്ചു.
പ്രതിപക്ഷം മുന്നോട്ടുവെച്ച 44 ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളി.വലിയ ബഹളങ്ങള്‍ക്കിടെ ആണ് ബിൽ നടപ്പിലാക്കാനുള്ള നീക്കത്തിന് പച്ചക്കൊടി ലഭിച്ചത്.ബില്ലിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവെച്ചിരുന്നു.
കടുത്ത പ്രതിഷേധബഹളങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ച് ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് റിപ്പോർട്ട് അംഗീകരിക്കുന്നത്. മൊത്തം 40 ഭേദഗതികളുമായാണ് ബില്‍ പാര്‍ലമെന്റില്‍ എത്തിയത്.
ബില്ലിനെചൊല്ലി പാര്‍ലമെന്റിലെ ഇരുസഭകളിലും ഒരേ ദിവസം ബില്‍ കൊണ്ടുവന്ന് പാസാക്കാനുള്ള നീക്കമായിരുന്നു നടന്നത്. രാജ്യസഭയില്‍ ബില്‍ കൊണ്ടുവന്നപ്പോള്‍ ഏകപക്ഷീയമായാണ് ബില്‍ അവതരിപ്പിക്കുന്നത് എന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്.
പ്രതിഷേധത്തെ അവഗണിച്ചുകൊണ്ട് രാജ്യസഭാ അധ്യക്ഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബി.ജെ.പിയുടെ മേധാ വിശ്രാം കുല്‍ക്കര്‍ണി ബില്‍ അധ്യക്ഷന്റെ മേശപ്പുറത്ത് വെക്കുകയായിരുന്നു.
waqf amendment bill, passed, rajyasabha