ഗുസ്തി എന്നെ തോൽപ്പിച്ചു, ഞാൻ തോറ്റു

പാരീസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് , കായിക രംഗത്തോട് വിടപറയുന്നു. ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സമൂഹ മാധ്യമത്തിലൂടെയുള്ള അറിയിപ്പ്. അങ്ങനെ 2001 മുതൽ 2024 വരെ നീണ്ടുനിന്ന ഒരു മഹത്തായ കരിയറിന് വിരാമമായി.

“ഗുസ്തി എന്നെ തോൽപ്പിച്ചു, ഞാൻ തോറ്റു,” ഫോഗട്ട് എക്‌സിൽ കുറിച്ചു. പാരീസ് ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെടുകയായിരുന്നു 29-കാരിയായ താരം.

ഫൈനൽ ദിവസം തൂക്കം നോക്കുമ്പോൾ അനുവദനീയമായ പരിധിയിൽ നിന്നും 100 ഗ്രാം കൂടിയതിനാലായിരുന്നു അയോഗ്യത കല്പിക്കൽ.

India's Vinesh Phogat disqualified from Olympic wrestling after making the  final. What happens next? | The Independent

 

തൻ്റെ ധൈര്യം തകർന്നുവെന്നും, ഇനി തുടരാനാകില്ലെന്നും പറഞ്ഞ വിനേഷ് ആരാധകരോട് മാപ്പ് പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്നവരോട് എക്കാലവും കടപ്പെട്ടിരിക്കുമെന്ന് ഫോഗട്ട്.

അതേസമയം, തൻ്റെ  അയോഗ്യതയ്‌ക്കെതിരെ ഫോഗട്ട് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സിൽ (സിഎഎസ്) അപ്പീൽ ഹർജി നൽകി. തനിക്ക് വെള്ളി മെഡൽ നൽകണമെന്ന് അവർ അഭ്യർത്ഥിച്ചു.

കായിക ലോകത്ത് ഉണ്ടായേക്കാവുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി സ്വിറ്റ്സർലൻഡിൽ രൂപീകരിച്ച ഒരു അന്താരാഷ്ട്ര സ്ഥാപനമാണ് സിഎഎസ്.

ഒളിമ്പിക്‌സിൽ ഗുസ്തി ഇനത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി ഫോഗട്ട് ചരിത്രമെഴുതി. ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെതിരെ 5-0 ന് ആധിപത്യം നേടിയാണ് ഫൈനലിൽ ഫോഗട്ട് സ്ഥാനം ഉറപ്പിച്ചത്.

Vinesh Phogat | Wrestling Federation of India demands action against  support staff attached with Vinesh Phogat - Telegraph India

 

എന്നിരുന്നാലും, ബുധനാഴ്ച ശരീരഭാരം പരിശോധിക്കുന്ന സമയത്ത് കൃത്യമായ ഭാരത്തിൽ എത്തുന്നതിൽ ഫോഗട്ട് പരാജയപ്പെട്ടു. വെറും 100 ഗ്രാമിന്റെ വ്യത്യാസത്തിൽ ഫോഗട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു.

ഭക്ഷണവും ദ്രാവകങ്ങളും ഒഴിവാക്കിയും,രാത്രി മുഴുവൻ ഉറങ്ങാതെ വിയർത്തും കടുത്ത നിർജ്ജലീകരണം മൂലം ഫോഗട്ടിനെ ഗെയിംസ് വില്ലേജിലെ പോളിക്ലിനിക്കിലേക്ക് കൊണ്ടുപോകേണ്ടി വന്നു. അമിതഭാരം കുറയ്ക്കാൻ മുടി മുറിക്കാൻ പോലും അവർ ശ്രമിച്ചു. എന്നിട്ടും ശ്രമങ്ങൾ വിഫലമായി.