കൊച്ചി : തന്റെ ശ്രമഫലമായാണ് വന്ദേഭാരത് എക്സ്പ്രസ് ആലപ്പുഴ വഴി തന്നെ ഓടിക്കുന്നതെന്നു സി പി എം നേതാവ് എഎം ആരിഫ് ഫേസ്ബുക്കിൽ .ആരിഫിനെ ട്രോളി സോഷ്യൽ മീഡിയയും നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും.
ഫെയ്സ് ബുക്കിൽ പങ്കുവെച്ച പോസ്റ്റ് —– “കേരളത്തിനു രണ്ടാമതൊരു വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കുന്നു എന്ന സൂചനകൾ ലഭിച്ചപ്പോൾ തന്നെ അത് ആലപ്പുഴ വഴി ഓടിക്കണം എന്ന് ആവശ്യപ്പെട്ട് അന്നത്തെ റെയിൽവേ ബോർഡ് ചെയർമാൻ A C ലഹോട്ടിക്ക് കത്തു നൽകിയിരുന്നു.. തുടർന്ന് റെയിൽവേ ബോർഡ് തലത്തിലും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ തലത്തിലും നിരന്തരമായി ഇടപെടലുകൾ നടത്തുകയും ഇപ്പോഴത്തെ ചെയർപേഴ്സൺ ജയ വർമ സിൻഹയെക്കണ്ട് ആവശ്യപ്പെട്ടതിന്റെ ഫലമായി ആലപ്പുഴ വഴി തന്നെ പുതിയ വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുവാനുള്ള തീരുമാനം എടുപ്പിക്കാൻ സാധിച്ചതിൽ അതിയായ ചാരിതാർഥ്യമുണ്ട്..”
ആരിഫിനെ പിന്തുണച്ചും പരിഹസിച്ചും നിരവധിപേർ എത്തുന്നുമുണ്ട്.
പോസ്റ്റിനു താഴെ ഒരു വിരുതൻ എഴുതുന്നു ” സത്യമാണ്… ഇല്ലെങ്കിൽ കാസർഗോഡ് നിന്നും മംഗലാപുരം – ബാംഗ്ലൂർ – സേലം – കോയമ്പത്തൂർ വഴി തിരുവനന്തപുരം റൂട്ട് ആയിരുന്നു ആദ്യം പ്ലാൻ. ഈ എഴുത്ത് ആണ് അത് മാറ്റിയത്. അഭിനന്ദനങ്ങൾ.”
“കായംകുളത്ത് ഒരു സ്റ്റോപ്പും കൂടി പ്ലീസ് “
“ബോർഡ് വക്കാനുള്ളത് ഇല്ല, ഒരു സ്റ്റിക്കർ ഒട്ടിച്ചേരെ ” മറ്റു ചിലർ എഴുതുന്നു. പോസ്റ്റിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ പറഞ്ഞത് ഇങ്ങനെ എഴുതുന്നു .
” എനിക്ക് ആരോടാണ് ഏറ്റവും കൂടുതൽ ബഹുമാനം എന്നറിയാമോ?അത്യാദരവാൽ ഇരിപ്പുറയ്ക്കാതെ നില്പനടിച്ച് രാജഭാഷണം ശ്രവിച്ച അഭിനവ ഭീമസേനനെ? അല്ല ആണത്തം പേറുന്ന രാജാവിന്റെ നാട്ടിൽ ആണുശിരിന്റെ പ്രതിമ വേണമെന്ന് വാശിപിടിച്ച അഭിനവ ഇട്ടിച്ചായനെ? അല്ല ഞാൻ പറയട്ടെ? കേന്ദ്രത്തിന്റെ വന്ദേഭാരത് ഉരു ആലപ്പുഴ കടപ്പുറം വഴി തിരിച്ചുവിടാൻ ‘സാർത്ഥകമായി ഇടപെട്ട’ അഭിനവ ഗഫൂർ കാ ദോസ്തിനെ…”
കേരളത്തിനു ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ റേക്ക് കൊച്ചു വേളിയിലെത്തിച്ചു. സര്‍വീസ് നടത്തുന്ന തിരുവനന്തപുരം – കാസര്‍കോട് റൂട്ടില്‍ നാളെ ട്രയല്‍ റണ്‍ നടത്തും. 24 ന് കാസര്‍കോട് വച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും.പുലര്‍ച്ചെ മൂന്നരയോടെയാണ് റേക്ക് കൊച്ചുവേളിയിലെത്തിച്ചത്. ആദ്യ വന്ദേഭാരതില്‍ നിന്നുളള പ്രകടമായ മാറ്റം വെളളയുടെ സ്ഥാനത്ത് ഒാറഞ്ചും കറുപ്പും കലര്‍ന്ന പുതിയ നിറമാണ്.
പഴയതില്‍ 16 കോച്ചുകളെങ്കില്‍ ഇതില്‍ എട്ടെണ്ണമേയുളളു. ആലപ്പുഴ വഴിയായിരിക്കും സര്‍വീസ്. രാവിലെ ഏഴിന് കാസര്‍കോട് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 3. 5 ന് തിരുവനന്തപുരത്തെത്തും. 4. 5ന് മടക്കയാത്ര ആരംഭിച്ച് 11. 55 ന് കാസര്‍കോടെത്തും. 72 കിലോ പരമാവധി 8 മണിക്കൂര്‍ അഞ്ചു മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തും. ആലപ്പുഴ റൂട്ടിന് കോട്ടയം റൂട്ടിനേക്കാള്‍ 15 കിലോമീറ്റര്‍ കുറവായതിനാല്‍ സമയത്തിലും നിരക്കിലും കുറവു വരും.