കൊച്ചി: ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ് ‘ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് രണ്ടാം ഭാഗം ഒരുങ്ങുന്നു.
നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന ഈ ചിത്രം ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച് ഓണത്തിന് പ്രദർശനത്തിനെത്തും.വിപിന്‍ ദാസിന്റെ തിരക്കഥയില്‍ സാവിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ‘വാഴ’യിലെ താരങ്ങളായ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ് , അജിന്‍ ജോയി, വിനായക് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നീ വിജയ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ഒരുക്കിയതാണ് വാഴ.
എറണാക്കുളം ഗോകുലം പാര്‍ക്കില്‍ നടന്ന ‘വാഴ’യുടെ വിജയാഘോഷ വേദിയില്‍ വെച്ചാണ് ‘വാഴ ll ബയോപിക് ഓഫ് എ ബില്ല്യണ്‍ ബ്രദേഴ്‌സ് ‘എന്ന രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്.
Post Views: 112