വാഷിംഗ്ടണ്‍: റഷ്യയുടെ അധിനിവേശത്തിനെതിരെ പ്രതിരോധിക്കാന്‍ അമേരിക്ക വെച്ച ഉപാധിക്ക് യുക്രെയ്‌ൻ വഴങ്ങുന്നു.
സൈനിക സഹായത്തിന് പണം ലഭിക്കുന്നതിന് അപൂര്‍വ ധാതുക്കളുടെ ഖനനത്തിന് അമേരിക്കയെ അനുവദിക്കുന്ന കരാറില്‍ ഒപ്പുവെക്കാന്‍ യുക്രെയ്‌ൻ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി അമേരിക്കയിലെത്തും. സെലെന്‍സ്‌കി വെള്ളിയാഴ്ച വൈറ്റ് ഹൗസ് സന്ദര്‍ശിക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു.
യുക്രെയ്‌നില്‍ സമാധാനം വേണമെങ്കില്‍ അവിടുള്ള അപൂര്‍വ ധാതുക്കളുടെ ഉപയോഗത്തിന് തങ്ങളെ അനുവദിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.ഇതിനു മുന്നിൽ ഗത്യന്തരമില്ലാതെ സെലെന്‍സ്‌കി കീഴടങ്ങുകയാണ്.എണ്ണ, പ്രകൃതിബവാതകം എന്നിവയുടെ ഖനനത്തിനും അമേരിക്കക്ക് ആയിരിക്കും അവകാശം.
ഇതിനു പകരമായി റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാം എന്നതാണ് അമേരിക്കയുടെ വാഗ്ദാനം. എന്നാൽ ഇതു സംബന്ധിച്ച കരാറിൻ്റെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.