വാഷിംഗ്ടണ്‍: യെമനില്‍ നടത്താനിരുന്ന അമേരിക്കയുടെ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി രഹസ്യ രേഖകൾ പുറത്തായി.
സൈനിക പദ്ധതികളെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചർച്ച നടത്തുന്ന ടെലഗ്രാം ഗ്രുപ്പിൽ ദി അറ്റ്‌ലാന്റിക് എഡിറ്റര്‍ ഇന്‍ ചീഫ് ആയ പത്രപ്രവര്‍ത്തകന്‍ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗിനെ അബദ്ധത്തിൽ ഉൾപ്പെടുത്തിയതാണ് ഇതിനു കാരണം.
യെമനിലെ ഹൂത്തി സായുധ സംഘത്തിനെതിരെ ആക്രമണം നടത്താനുള്ള രഹസ്യ പദ്ധതികളായിരുന്നു ചർച്ചാവിഷയം. ‘ഹൂത്തി പിസി സ്‌മോള്‍ ഗ്രൂപ്പ്’ എന്ന സിഗ്‌നല്‍ ചാറ്റ് ഗ്രൂപ്പ് ആയിരുന്നു ഇത്.
വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ ഉണ്ടായിരുന്നുവെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്രംപ് ഭരണകൂടത്തിലെ 18 മുതിര്‍ന്ന അംഗങ്ങള്‍ക്കൊപ്പം ‘ഹൂത്തി പിസി സ്‌മോള്‍ ഗ്രൂപ്പ്’ എന്ന സിഗ്‌നല്‍ ഗ്രൂപ്പില്‍ തന്നെ ചേര്‍ത്തതായി കണ്ടെത്തിയെന്ന് ദി അറ്റ്‌ലാന്റിക് എഡിറ്ററായ പത്രപ്രവര്‍ത്തകന്‍ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗ് സ്ഥിരീകരിച്ചു.
എന്നാല്‍ ഗൗരവം മനസിലാക്കി സിഐഎ ഉദ്യോഗസ്ഥനെക്കുറിച്ചും നിലവിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ താന്‍ പെട്ടെന്ന് ഒഴിവാക്കിയെന്ന് ഗോള്‍ഡ്‌ബെര്‍ഗ് പറഞ്ഞതായി ദി ഗാര്‍ഡിയന്‍ പറയുന്നു.സന്ദേശങ്ങള്‍ യഥാര്‍ത്ഥമാണെന്ന് വൈറ്റ് ഹൗസ് വക്താവ് ബ്രയാന്‍ ഹ്യൂസ് സ്ഥിരീകരിച്ചു.
എന്നാൽ ഈ സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിഡന്റ് ട്രംപ് തള്ളിക്കളഞ്ഞു. ‘എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. ഞാന്‍ ദി അറ്റ്‌ലാന്റിക്കിന്റെ വലിയ ആരാധകനല്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി.