February 5, 2025 2:11 pm

അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ 7.25 ലക്ഷം ?

വാഷിംഗ്ടൺ: അമേരിക്കയില്‍ ഏകദേശം 7,25,000 ഇന്ത്യക്കാര്‍ അനധികൃതമായി കഴിയുനുവെന്ന് കണക്ക്

പേവ് റിസര്‍ച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മെക്‌സിക്കോയും എല്‍സാല്‍വദോറും ആണ് എണ്ണത്തില്‍ ഒന്നും രണ്ടും സ്ഥാനത്ത്.

നാടുകടത്താനായി കണ്ടെത്തിയ 15 ലക്ഷം അധികൃത കുടിയേറ്റക്കാരില്‍ 18,000 പേര്‍ മതിയായ രേഖകള്‍ ഇല്ലാത്ത ഇന്ത്യന്‍ പൗരന്മാരാണെന്നാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രാഥമിക കണ്ടെത്തല്‍.

അതിനിടെ, അനധികൃത കുടിയേറ്റക്കാരായ 205 ഇന്ത്യക്കാരുമായി പുറപ്പെട്ട അമേരിക്കന്‍ സൈനിക വിമാനം എത്തുക പഞ്ചാബിലെ അമൃത്സറിലെത്തും.

ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവയില്‍ എത്തിയതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ മടക്കി അയച്ചിട്ടുണ്ട്. ടെക്‌സസിലെ എല്‍ പാസോ, കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ എന്നിവിടങ്ങളിലുള്ള 5,000ലധികം കുടിയേറ്റക്കാരെ വിമാനമാര്‍ഗം സ്വദേശത്തേക്ക് എത്തിക്കും.

അമേരിക്ക -മെക്‌സിക്കോ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുക, പിടിയിലായ കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനങ്ങള്‍ ഉപയോഗിക്കുക, ഇവരെ പാര്‍പ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറക്കുക തുടങ്ങിയ നീക്കങ്ങളും സൈന്യത്തിന്റെ സഹായത്തോടെ ട്രംപ് സ്വീകരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News