സുരേഷ് ഗോപി ; പരാതിക്കാരിയുടെ ഉദ്ദേശങ്ങളും ചോദ്യംചെയ്യപ്പെടാം

കൊച്ചി :  സുരേഷ് ഗോപിയുടെ പ്രവർത്തിയോടൊപ്പം കോടതിയിൽ പരാതിക്കാരിയുടെ ഉദ്ദേശങ്ങളും ചോദ്യംചെയ്യപ്പെടാം

അഭിഭാഷകനും എഴുത്തുകാരനനുമായ പ്രസാദ് കോട്ടൂർ ഫേസ്ബുക്കിൽ എഴുതുന്നു .

 “സുരേഷ് ഗോപിക്കും പരാതിക്കാരിക്കും ഇടയിൽ ഒരു Glass door ഉള്ളതാണ് സുരേഷ് ഗോപി യുടെ Act നെക്കാൾ( commission of criminal offence ) പരാതിക്കാരിയുടെ intention challenge ആകുന്നതു. സുരേഷ് ഗോപിക്ക് ഉള്ളിലേക്ക് കടന്നു പോകാനുള്ള ഹോട്ടലിലെ ഗ്ലാസ്  വാതിലിനോട് ചേർന്ന് നിൽക്കുമ്പോളാണ് ക്യാമറകൾ ബൈറ്റിനായി കൂടിയത്.

ഈ വാതിലിനും സുരേഷിനും കൃത്യം ഇടയ്ക്കാണ് വഴി തടസ്സപ്പെടുത്തി പരാതിക്കാരി നിൽക്കുന്നത്. സുരേഷിന്റെ അകത്തേക്കുള്ള വഴി തടഞ്ഞു കൊണ്ടാണ് ആ വനിതാ ജേര്ണലിസ്റ് ക്യാമറ വടിയുമായി നിൽക്കുന്നത് എന്ന് visuals ൽ വ്യക്തം”  പ്രസാദ്  എഴുതുന്നു
” വീണ്ടും ആ സ്ത്രീ ജേണലിസ്റ് ചോദ്യവുമായി മുന്നോട്ട് വരികയും വഴി തടയുകയുമാണുണ്ടായത്. ആ ചോദ്യത്തിനും മറുപടി നൽകാൻ സുരേഷ് തയ്യാറാകുന്നു. വഴി തടഞ്ഞു നിന്ന ജേര്ണലിസ്റ്റിനെ വീണ്ടും സുരേഷ് കൈകൊണ്ടു മാറ്റി നിര്ത്തുന്നു. ആ സ്പർശനത്തെ സ്ത്രീ ജേര്ണലിസ്റ് കൈതട്ടിമാറ്റി സുരേഷിനോട് വീണ്ടും ചോദ്യം ചോദിക്കുകയാണ്.Very comfortable. ഇവിടെ വഴിതടഞ്ഞു നിന്നു എന്ന് മാത്രമല്ല സുരേഷ്ഗോപി ഗ്ലാസ് വാതിലിനകത്തു കടക്കുമ്പോൾ ഈ വനിതാ ജേര്ണലിസ്റ് സുരേഷിനോടൊപ്പം ഒരു ചു വടു വാതിലിനുള്ളിൽ കടക്കുകയും ചെയ്തു എന്ന് കാണാം” പ്രസാദ്  തുടരുന്നു.


ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം ചുവടെ:-
Section 354 of the Indian Penal Code (IPC), പ്രകാരം സുരേഷ് ഗോപിക്കെതിരെ കേസ് ഇട്ടപ്പോൾ എഴുതിയ പോസ്റ്റാണിതോടൊപ്പമുള്ളതു . ഈ കേസ് ട്രയൽ കോടതിയിൽ നിൽക്കില്ല എന്ന് ഞാൻ അന്ന് എഴുതി. മാത്രമല്ല visuals ന്റെ കൂടുതൽ വിശദാ ശംങ്ങൾ വരുമ്പോൾ സുരേഷ് ഗോപി ക്കു അനുകൂലമായിട്ടു കേസ് മാറും എന്ന് ഞാൻ എഴുതി. (എന്നാൽ ഞാൻ ആ പോസ്റ്റ് പബ്ലിഷ് ചെയ്തില്ല. കാരണം അനേകം നിയമജ്ഞന്മാരും സാമൂഹ്യ പ്രവർത്തകരും സുരേഷ് കുറ്റം ചെയ്തു എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.ഞാനും സംശയിച്ചു.)
എന്നാൽ ഇപ്പോൾ മറ്റു ചില visuals അന്ന് ഞാൻ എഴുതിയ പ്രകാരം പുറത്തു വന്നപ്പോൾ സുരേഷ് ഗോപിക്കെതിരെയുള്ള കേസിന്റെ സ്വഭാവം ( Facts) മാറുകയാണ് എന്ന് കാണുന്നു ( അതുകൊണ്ടാണ് ഇപ്പോൾ പോസ്റ്റ് ഇടുന്നതു. ഇതൊരു സാമൂഹ്യ ചിന്തയുണ്ട് എന്ന് കാണുന്നു. നിയമത്തെ ദുരുപയോഗിക്കാൻ പാടില്ല.) .
ഈ കേസിൽ പ്രോസെക്യൂഷൻ ആണ് വാദി .(The burden of proof in a case registered under IPC 354 lies with the prosecution) . (കക്ഷി ചേരുന്നത് ഒഴിവാക്കിയാൽ ) Evidence പ്രകാരം പ്രോസിക്യഷന് നന്നായി പണിയെടുക്കേണ്ടി വരും.
സുരേഷ് ഗോപിക്കു വേണ്ടി സീനിയർ അഭിഭാഷകൻ തന്നെ ട്രയൽ കോടതിയിൽ ഹാജരാകാനാണ് സാധ്യത. .Mens rea രണ്ടുഭാഗത്തും Test ചെയ്യപ്പെടും. അത്ഭുതമൊന്നുമില്ലെങ്കിൽ evidence സ്വഭാവം (bad intention ) shift ചെയ്യപ്പെടും. കാരണം ഈ പരാതിയുടെ intention challenge ആവുകയാണ്. ഈ കേസിലെ വകുപ്പ് actual fact നെ attract ചെയ്യുന്നില്ല എന്ന് മാത്രമല്ല intention ചോദ്യം ചെയ്യപ്പെടുകയും ചെയ്യും . 
ചിലപ്പോൾ വാദി പ്രതിയാകാൻ സാധ്യതയുമുണ്ട് . സുരേഷ് ഗോപി മാപ്പു പറഞ്ഞത് കൊണ്ട് petitioner കൗണ്ടറിൽ നിന്ന് രക്ഷപ്പെട്ടേക്കാം .

സുരേഷ് ഗോപിക്കും പരാതിക്കാരിക്കും ഇടയിൽ ഒരു Glass door ഉള്ളതാണ് സുരേഷ് ഗോപി യുടെ Act നെക്കാൾ( commission of criminal offence ) പരാതി കാരിയുടെ intention challenge ആകുന്നതു. സുരേഷ് ഗോപിക്ക് ഉള്ളിലേക്ക് കടന്നു പോകാനുള്ള ഹോട്ടലിലെ glass വാതിലിനോട് ചേർന്ന് നിൽക്കുമ്പോളാണ് ക്യാമറകൾ ബൈറ്റിനായി കൂടിയത്.
ഈ വാതിലിനും സുരേഷിനും കൃത്യം ഇടയ്ക്കാണ് ( Blockage ) പരാതിക്കാരി നിൽക്കുന്നത്. സുരേഷിന്റെ അകത്തേക്കുള്ള വഴി തടഞ്ഞു കൊണ്ടാണ് ആ വനിതാ ജേര്ണലിസ്റ് ക്യാമറ വടിയുമായി നിൽക്കുന്നത് എന്ന് visuals ൽ വ്യക്തം.

ഈ visuals അല്ല ആദ്യ ദിവസങ്ങളിൽ ഫ്ലാഷ് ചെയ്തത് (എന്റെ വനിതാ സഹ പ്രവർത്തകരായവരോട് ഇതേക്കുറിച്ചു ചർച്ച ചെയ്തു. അവരൊക്കെ സുരേഷിന് അനുകൂലമായാണ് അഭ്പ്രായം പറഞ്ഞത്) ..
ജേര്ണലിസ്റ്റിനെ purposely ( not purposefully ) മനപൂർവം കരുതിക്കൂട്ടി സ്പർശിച്ചു എന്ന വിധമാണ് ആദ്യ ദിവസത്തെ visuals വന്നത് .എന്നാൽ ,മറ്റൊരു ആംഗിളിലെ visuals ൽ സുരേഷ് അകത്തേക്ക് കടക്കാനുള്ള വാതിലിനു കുറുകെ തടഞ്ഞു നിൽക്കുന്ന വനിതാ ജേര്ണലിസ്റ് ആയ പരാതിക്കാരിയെ കൈകൊണ്ടു തള്ളി മാറ്റാൻ ശ്രേമിക്കുന്നു എന്ന് കാണാം.
സുരേഷ് തന്റെ വിശദീകരണത്തിൽ അത് പറയുകയും ചെയ്തു. തന്റെ വഴി തടഞ്ഞു നിന്ന സ്ത്രീ ജേര്ണലിസ്റ്റിനെ മാറ്റുകയാണ് താൻ ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്. അതൊരു സ്വാഭാവിക രീതിയാണ്.
വീണ്ടും ആ സ്ത്രീ ജേണലിസ്റ് ചോദ്യവുമായി മുന്നോട്ട് വരികയും വഴി തടയുകയുമാണുണ്ടായത്. ആ ചോദ്യത്തിനും മറുപടി നൽകാൻ സുരേഷ് തയ്യാറാകുന്നു. വഴി തടഞ്ഞു നിന്ന ജേര്ണലിസ്റ്റിനെ വീണ്ടും സുരേഷ് കൈകൊണ്ടു മാറ്റി നിര്ത്തുന്നു. ആ സ്പർശനത്തെ സ്ത്രീ ജേര്ണലിസ്റ് കൈതട്ടിമാറ്റി സുരേഷിനോട് വീണ്ടും ചോദ്യം ചോദിക്കുകയാണ്.Very comfortable. ഇവിടെ വഴിതടഞ്ഞു നിന്നു എന്ന് മാത്രമല്ല സുരേഷ്ഗോപി ഗ്ലാസ് വാതിലിനകത്തു കടക്കുമ്പോൾ ഈ വനിതാ ജേര്ണലിസ്റ് സുരേഷിനോടൊപ്പം ഒരു ചു വടു വാതിലിനുള്ളിൽ കടക്കുകയും ചെയ്തു എന്ന് കാണാം .

സാധാരണ Excuse me എന്ന ഒറ്റ ആംഗലേയ പദമുപയോഗിച്ചു വഴി മാറാൻ request ചെയ്യുന്ന വിധമാണ് സുരേഷ് ശരീരത്തിൽ സ്പർശിച്ചത് എന്ന് കാണാം.
ഈ സാധാരണ വസ്തുതയെ ഒരു ക്രിമിനൽ കേസാക്കി മാറ്റിയതാണ് പരാതി കാരിയുടെ intention വ്യക്തമായി manipulation ആകുന്നതു .ഇവിടെ രണ്ടു തരത്തിലുള്ള intention വളരെ കൃത്യമായി generate ചെയ്യുന്നു. ഒന്ന് പരാതിയിലുള്ള പ്രകാരം സുരേഷിന്റെ intention രണ്ടു, പരാതി കൊടുത്ത സ്ത്രീയുടെ intention .

എന്റെ വിശകലനത്തിൽ പരാതിക്കാരിയുടെ visual evidence കോടതിയുടെ ട്രയലിൽ vitiate ആകും എന്ന് തന്നെയാണ്.
ഒരു പക്ഷെ പരാതിക്കാരിയുടെ intention ആയിരിക്കും ഈ കേസ് മുന്നോട്ടു പോയാൽ Apex Court യ സുപ്രീം കോടതിയിൽ Examination ചെയ്യപ്പെടുക. എങ്കിൽ സദുദ്ദേശത്തോടെ ഉള്ള Legislative Intention നായ Section IPC ദുരുപയോഗം ചെയ്തതായി കാണാനും പോസ്സിബിലിറ്റി ഏറെയാണ് .
തീർച്ചയായും സുരേഷിന് വേണ്ടി രാജ്യത്തെ ഏറ്റവും വലിയ അഭിഭാഷകൻ ഹാജരാകും എന്നുറപ്പാണ് . എങ്കിൽ തീർച്ചയായും അദ്ദേഹം ഹരീഷ് സാൽവെ തന്നെയാകും . അദ്ദേഹത്തിന് ഇന്റർനാഷണൽ MANNERS കുറേക്കൂടി മനുഷ്യത്വപരമായി present ചെയ്യാൻ കഴിയും. ഈ വകുപ്പിന്റെ ദുരുപയോഗം( manipulation/ mis use) തടയാൻ സുരേഷ് ഗോപിയുടെ കേസ് ഉപകാരപ്പെടുകയും ചെയ്യും. എന്തായാലും കേസിന്റെഉദ്ദേശം bad intention ഇല്ലെങ്കിൽ തന്നെ section ന്റെ ദുരുപയോഗം പരമോന്നത കോടതിയിൽ Test ചെയ്യപ്പെടും എന്ന് തീർച്ച.

കേസ് മുന്നോട്ടു പോകുന്നതാണ് ഈ ടെസ്റ്റ് പൂർത്തീകരിക്കാൻ ആവശ്യമായ ഘടകം . അതുകൊണ്ടു സുരേഷ് ഗോപി മാപ്പു പിൻവലിക്കുകയും കേസുമായി മുന്നോട്ടു പോവുകയും വേണം .ഒരു വര്ഷം മുതൽ അഞ്ചു വര്ഷം വരെയാണ് ശിക്ഷയുടെ കാലവധി . പരമാവധി അഞ്ചുവർഷം. എന്തായാലും അഞ്ചുവർഷം ശിക്ഷ കിട്ടാനുള്ള Gravity ഈ കേസിലില്ല .പാർലമെന്റിൽ മത്സരിക്കാതിരിക്കാൻ രണ്ടു വര്ഷം വരെയുള്ള ശിക്ഷക്കുമാത്രമേ തടസ്സമാവുകയുള്ളു. ഈ കേസിൽ ഒരു തരത്തിലും അത്രയും നീണ്ട ശിക്ഷയുണ്ടാകാൻ വഴിയില്ല. അങ്ങേയറ്റം ഒരു വര്ഷം.
എന്നാലും സുരേഷിന് മത്സരിക്കാം. പാർലമെന്റിൽ ലേക്കുള്ള ജയസാധ്യത തള്ളിക്കളയാനാവില്ല. അതൊക്കെ കുറഞ്ഞത് രണ്ടുവര്ഷമെങ്കിലും എടുക്കും. അപ്പോഴേക്കും തെരെഞ്ഞെടുപ്പ് കഴിയുകയുംചെയ്യും.

സുരേഷ്‌ഗോപി ചരിത്രം സൃഷ്ടിക്കുമ്പോൾ അദ്ദേഹം അനേകർക്ക് നൽകിയ മനുഷ്യത്വപരമായ സഹായം ഒരു അദൃശ്യ ശക്തിയായി പ്രാര്ഥനപോലെ പിന്നിൽ പ്രവർത്തിക്കുകയുമുണ്ടാകും. ( Thomas Hobbs ).
കേരളത്തിലെ ചില വാർത്താമാധ്യമങ്ങളുടെയും മാപ്രാക്കളുടെയും ദുരുദ്ദേശവും സത്യസന്ധതയും ഈ കേസിലൂടെ പൊതു സമൂഹനത്തിനു തിരിച്ചറിയാനും കഴിയും എന്നാശിക്കാം .

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News