സർവീസ് സംഘടനകളുടെ ക്രൂരകൃത്യങ്ങൾ

In Featured, Special Story
April 28, 2024
കൊച്ചി :   “പൊതുവേ ഭീരുക്കളായ കച്ചറകളും, ഓഫീസുകൾക്ക് വെളിയിൽ മത-ജാതി വേതാളങ്ങളായി ജീവിച്ചിരുന്നവർ സർവീസിൽ എത്തുന്നതോടെ ഭീകര സഖാക്കളായി മാർക്സിസം കാണ്ഡം കാണ്ഡമായി കാഷ്ടിക്കാൻ തുടങ്ങും. ഹഫ്ത്ത പിരിക്കാൻ വരുന്ന കൊച്ചിൻ ഹനീഫയുടെ റോളാണ് പലർക്കും . നാട്ടിലെ കോൺഗ്രസുകാരനായ അൾത്താരബാലൻ ചെഗുവേരയായി വിരാജിക്കുന്നത് സർവീസ് സംഘടനകളിൽ കാണാം” എഴുത്തുകാരനായ അനിൽകുമാർ ഫേസ്ബുക്കിലെഴുതുന്നു.

       വിപ്ലവം കഴിഞ്ഞ സോവിയറ്റ് യൂണിയനിലെ അവസ്ഥയാണ് സർവീസ് സംഘടനാ സംവിധാനങ്ങൾ . സാധ്യമായ എല്ലാ വഴിക്കും ദ്രോഹിച്ച് ഒരാളെ ആത്മഹത്യയുടെ വക്കിലും depression ലും എത്തിക്കും.വ്യാജപരാതികൾ കൊടുക്കാനുള്ള പ്രത്യേകം സംഘങ്ങളെ ഈ ഗ്രൂപ്പുകൾ തയ്യാർ ചെയ്തു നിർത്തിയിട്ടുണ്ട്. ” …അനിൽകുമാർ  തുടരുന്നു .

 

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

പോസ്റ്റിന്റെ പൂർണ രൂപം ചുവടെ==================================================

നിങ്ങൾ കാമ്പസിലെ കിരാത വാഴ്ചയെക്കുറിച്ച് പറയുന്നു.
സർക്കാർ സ്ഥാപനങ്ങളിലേയും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേയും സർവീസ് സംഘടനാ രൂപങ്ങൾ ചെയ്യുന്ന ക്രൂരകൃത്യങ്ങൾ നിങ്ങൾക്ക് അറിയാത്തതാണോ?
മെംബർഷിപ്പ് എടുപ്പിക്കുന്നതിൽ ഭീഷണി തുടങ്ങും. നിയമനം കിട്ടുന്ന ആളുടെ വീട്ടിലേക്ക് പ്രാദേശിക രാഷ്ട്രീയത്തിലെ കനപ്പെട്ട(😀) ആളുകളുമായിട്ട് സംഘടനാ നേതാക്കൾ ആദ്യമേ എത്തും. മൂടി വച്ച ഭീഷണിയും പ്രലോഭനങ്ങളുമാണ് ആദ്യം.
എന്തിനാണ് ഇങ്ങനെ അംഗത്വം കൂട്ടുന്നത് എന്നറിയാമോ…?
സർവീസിൽ നിന്നും പിരിയും വരെ ജീവനക്കാരൻ ഒരു കറവപ്പശു ആണ്. വരിസംഖ്യ, പാർട്ടി പത്രം, സമ്മേളനം , തെരഞ്ഞെടുപ്പ് തുടങ്ങി നൂറായിരം കാര്യങ്ങളിലൂടെ അവൻ്റെ നല്ല പങ്ക് തുക ആജീവനാന്തം ഇങ്ങു പോരും. കൊടുക്കാത്തവന് പലവിധ കെടുതികൾ സംഭവിക്കും.
===========================================================================
സമയത്ത് ലഭിക്കേണ്ട പ്രൊമോഷൻ, ന്യായമായ സ്ഥലംമാറ്റം, ഇൻക്രിമെൻ്റ് തുടങ്ങിയവയ്ക്ക് ഉടക്ക് വയ്ക്കും. ഫയലുകൾ ചവിട്ടിപ്പിടിക്കും. വേണ്ടുന്നതിനും വേണ്ടാത്തതിനും മെമ്മോ കൊടുക്കും.
ഇതൊന്നും ഇല്ലാതെ ജീവിക്കണമെങ്കിൽ സമ്പൂർണം അടിമയാകണം. വെള്ളം കോരണം, വിറക് വെട്ടണം, തറ തുടക്കണം. സുഖകരമായി മുന്നോട്ടു പോകുന്നവർ സ്വസ്ഥതയ്ക്കായി നട്ടെല്ലും , സ്വാതന്ത്ര്യവും, സ്വാഭിപ്രായവും വീട്ടിലെ ഫ്രിഡ്ജിൽ വച്ചിട്ടാണ് വരുന്നത്.
ഒരേ വീഴ്ചയ്ക്ക് ഭരണ സംഘത്തിനും മറ്റു ജീവനക്കാർക്കും വ്യത്യസ്ത സമീപനങ്ങളാണ്. വേണ്ടപ്പെട്ടവർക്ക് എല്ലാം ലഭ്യമാണ്.
Provident fund ലോൺ ലഭിക്കാൻ രണ്ട് കോണ്ടവും മൂന്ന് കുളിസോപ്പുമായി ലോഡ്ജിലേക്ക് വരാൻ കഴിഞ്ഞ വർഷം ഒരു സംഘടനാ നേതാവ് ആവശ്യപ്പെട്ടിരുന്നത് ഓർമയുണ്ടോ?
കോട്ടയത്തെ ലോഡ്ജിലേക്ക് ബന്ധുക്കളോടും പോലീസിനോടുമൊപ്പം ആ ടീച്ചർ വരികയും നേതാവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പിറ്റേന്ന് മാധ്യമങ്ങളിൽ വാർത്ത ഉണ്ടായിരുന്നു. ആ കാമവിപ്ലവകാരിക്ക് എന്തു സംഭവിച്ചു എന്ന് അന്വേഷിച്ചിട്ടുണ്ടോ? അതായത്, sexual favours ചോദിക്കാൻ വരെ കഴിയുന്ന അവസ്ഥയിലേക്ക് സംഘടനാ അടിമത്തങ്ങൾ എത്തിക്കഴിഞ്ഞു.
======================================================================
വിപ്ലവം കഴിഞ്ഞ സോവിയറ്റ് യൂണിയനിലെ അവസ്ഥയാണ് സർവീസ് സംഘടനാ സംവിധാനങ്ങൾ . സാധ്യമായ എല്ലാ വഴിക്കും ദ്രോഹിച്ച് ഒരാളെ ആത്മഹത്യയുടെ വക്കിലും depression ലും എത്തിക്കും.
വ്യാജപരാതികൾ കൊടുക്കാനുള്ള പ്രത്യേകം സംഘങ്ങളെ ഈ ഗ്രൂപ്പുകൾ തയ്യാർ ചെയ്തു നിർത്തിയിട്ടുണ്ട്. Educated criminals and educated slaves കാഴ്ചയിൽ അനേകമുണ്ട്.
പൊതുവേ ഭീരുക്കളായ കച്ചറകളും, ഓഫീസുകൾക്ക് വെളിയിൽ മത-ജാതി വേതാളങ്ങളായി ജീവിച്ചിരുന്നവർ സർവീസിൽ എത്തുന്നതോടെ ഭീകര സഖാക്കളായി മാർക്സിസം കാണ്ഡം കാണ്ഡമായി കാഷ്ടിക്കാൻ തുടങ്ങും. ഹഫ്ത്ത പിരിക്കാൻ വരുന്ന കൊച്ചിൻ ഹനീഫയുടെ റോളാണ് പലർക്കും . നാട്ടിലെ കോൺഗ്രസുകാരനായ അൾത്താരബാലൻ ചെഗുവേരയായി വിരാജിക്കുന്നത് സർവീസ് സംഘടനകളിൽ കാണാം. മത-ജാതി രഹസ്യ നെറ്റ്വർക്കുകളും സർവീസ് സംഘടനാ രംഗത്ത് സജീവം .
പേടിത്തൂറികളുടെ നീണ്ട ജാഥകളിൽ അണിചേർന്ന നിഷ്കളങ്കരെ നമുക്ക് കാണാം.
ഭീഷണികൾ കൊണ്ട് സ്വന്തം ജീവിതം കുളമായവർ, നിലപാടുകൾ കൊണ്ട് പീഡനങ്ങൾ ഏറ്റുവാങ്ങിയവർ, മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടവർ അങ്ങനെ നിരവധി മനുഷ്യരെ സൃഷ്ടിക്കുന്ന ഭയത്തിൻ്റെ വ്യാപാരികളാണ് സർവീസ് സംഘടനകൾ.
“ഇല്ല,അമ്മിണിക്കുട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ല” എന്ന് ബോധിപ്പിക്കുവാൻ നിരവധി സാംസ്കാരിക പരിപാടികൾ ഉണ്ട്. കലം തല്ലൽ , അപ്പം കടി,വടംവലി, സുന്ദരിക്ക് പൊട്ടുകുത്തൽ, തെരുവുനാടകം, കവിയരങ്ങ്,ഇളയിടം, സച്ചിദാനന്ദൻ എന്നിവരുടെ ഫാസിസ്റ്റു വിരുദ്ധ പ്രസംഗങ്ങൾ എന്നിങ്ങനെ പാരമ്പര്യ കലാരൂപങ്ങൾ അരങ്ങേറുന്നതോടെ അമ്മിണിക്കുട്ടി കാലിലെ ചങ്ങല മറക്കും , മന:സാക്ഷി ഇല്ലായ്മകൾ മറക്കും. മൂക്കോളം മുങ്ങിയാൽ കുളിരില്ല എന്ന മാർക്സിസ്റ്റ് തത്വം പിടികിട്ടും.
========================================================================================
പിന്നെ ഒറ്റപ്പാച്ചിലാണ് സംഘടനാ ഓഫീസിലേക്ക്;
“സെഗാവേ …….
ഇനിയെന്നാ നമ്മുടെ അടുത്ത കളി , തിരുവാതിരകളി ?”
വിപ്ലവം ശുഭം.
“തിരുവാതിര കളിക്കുമ്പോൾ നിതംബഭാരത്താൽ ഇരിക്കെ കുത്താലെ വീണതിൽ പിന്നെ അമ്മുക്കുട്ട്യമ്മ തിരുവാതിര കളിച്ചിട്ടില്ല” എന്ന VKN നർമ്മം അവർക്കറിയില്ലല്ലോ.