January 18, 2025 12:54 am

നടൻ സെയ്ഫ് അലിഖാനെ കുത്തിയ പ്രതിയുടെ ചിത്രങ്ങള്‍ പുറത്ത്

മുംബൈ: സിനിമ നടൻ സെയ്ഫ് അലിഖാനെ കുത്തിയ പ്രതിയുടെ ചിത്രം സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നു.

ബാന്ദ്രയിലെ വസതിയില്‍ നടന്ന മോഷണശ്രമത്തിനിടെ ആയിരുന്നു സംഭവം. പോലീസ് പ്രതിയുടെ ചിത്രം മാധ്യമങ്ങൾക്ക് നൽകി.

പ്രതി മുകളിലത്തെ നിലയിലെ പടികള്‍ ഇറങ്ങിവരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രതിയെ തിരിച്ചറിഞ്ഞെന്നും തിരച്ചില്‍ ശക്തമാണെന്നും പോലീസ് അറിയിച്ചു.

പുലര്‍ച്ചെ 2.30 ഓടെ ആയിരുന്നു ആക്രമണം. ലീലാവതി ആശുപത്രിയില്‍ ചികിൽസയിലാണ് സെയ്ഫ് അലിഖാൻ.അറ് കുത്തേറ്റെന്നും ഇതില്‍ രണ്ടെണ്ണം ഗുരുതരമാണെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഒരു പരുക്ക് ആഴമേറിയതാണെന്നും 10 തുന്നലുകള്‍ വേണ്ടിവന്നെങ്കിലും നട്ടെല്ലിനെ ബാധിച്ചില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സെയ്ഫിന്റെ ശരീരത്തില്‍ കത്തിയുടെ ഒരു കഷണം ഡോക്ടര്‍മാര്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News