ജാതി വ്യവസ്ഥയെ ന്യായീകരിച്ച്‌ ആര്‍എസ്‌എസ് മുഖപത്രം

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നിപ്പിച്ച്‌ നിർത്തിയ ഘടകങ്ങളിലൊന്ന് ജാതിയാണെന്ന ആർഎസ്‌എസ് മുഖപത്രമായ പാഞ്ചജന്യത്തിലെ മുഖപ്രസംഗം വിവാദമാകുന്നു.

ജാതിയാണ് ഇന്ത്യയിന് സമൂഹത്തെ ഒന്നിപ്പിച്ച്‌ നിർത്തിയത്, മുഗളന്മാർക്കും ബ്രിട്ടീഷുകാർക്കും ജാതി വ്യവസ്ഥ വെല്ലുവിളി ആയിരുന്നു.ജാതി സെൻസസ് ഉയർത്തിക്കാട്ടിയുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നീക്കം യാഥാർത്ഥ്യം തിരിച്ചറിയാതെ എന്നും മുഖപ്രസംഗം
കുറ്റപ്പെടുത്തി.

രാഹുല്‍ ഈ വിഷയത്തെ നോക്കികാണുന്നത് ക്രിസ്ത്യൻ സഭകളുടെയും സാമ്രാജ്യത്ത്വത്തിൻറേയും കണ്ണിലൂടെയാണ്. ജാതിവ്യവസ്ഥ വിവിധ വിഭാഗങ്ങളെ അവരുടെ തൊഴിലും പാരമ്ബര്യവും അനുസരിച്ച്‌ തരംതിരിച്ചതിന് ശേഷം ഒരുമിച്ച്‌ നിർത്തുന്ന ഒരു ശൃഖംലയാണെന്ന് വാരികയുടെ എഡിറ്റർ ഹിതേഷ് ശങ്കർ വാദിക്കുന്നു.

അതേസമയംജാതി വിവേചനം ഇന്ത്യൻ സമൂഹത്തിന്റെ ശാപമാണെന്നും അത് ഇല്ലാതാക്കണമെന്നും ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത് ആവർത്തിച്ച്‌ പറഞ്ഞിരുന്നു. സഹപ്രവർത്തകരുടെ ജാതി അറിയില്ലെന്ന് പറഞ്ഞ് സംഘാംഗങ്ങള്‍ അഭിമാനിക്കുന്നു. 2000 വർഷമായി താഴ്ന്ന ജാതിക്കാർ അനുഭവിക്കുന്ന വിവേചനത്തിന് പരിഹാരമായി 200 വർഷം കൂടി സംവരണം തുടരേണ്ടി വന്നാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് ഭഗവത് കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.