പ്ര​കാ​ശ് ബാ​ബു​വി​നെ വീ​ണ്ടും ഒ​തു​ക്കി സി​പി​ഐ നേ​തൃ​ത്വം

In Featured, Special Story
July 13, 2024

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ ദേ​ശീ​യ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗ​മാ​യ പ്ര​കാ​ശ് ബാ​ബു​വി​നെ വീ​ണ്ടും ഒ​തു​ക്കി പാ​ര്‍​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം. ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് കേ​ര​ള ഘ​ട​കം നി​ര്‍​ദേ​ശി​ച്ച​ത് ആ​നി രാ​ജ​യു​ടെ പേ​രാ​ണ്.തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്നും ആനി രാജയ്ക്ക് അർഹതപ്പെട്ട സ്ഥാനമാണെന്നും പ്രകാശ് ബാബു പ്രതികരിച്ചു.

ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ല്‍ പ്ര​കാ​ശ് ബാ​ബു ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. കാ​നം രാ​ജേ​ന്ദ്ര​ന് ശേ​ഷം പ്ര​കാ​ശ് ബാ​ബു​വി​ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദ​വി ല​ഭി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും അ​ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​ന​ത്തി​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​രം ബി​നോ​യ് വി​ശ്വം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദ​വി​യി​ലെ​ത്തി.സംസ്ഥാന ഘടകം ആരെയും നിർദേശിച്ചിട്ടില്ലെന്നാണ് സിപിഐ നേതൃത്വത്തിന്‍റെ വിശദീകരണം. കാനത്തിന് ശേഷം പ്രകാശ് ബാബു ദേശീയ സെക്രട്ടേറിയറ്റിലെത്തുമെന്നായിരുന്നു പ്രതീക്ഷ. രാജ്യസഭാ സ്ഥാനാർത്ഥിത്വം പ്രകാശ് ബാബുവിന് നഷ്ടപ്പെട്ടതും കപ്പിനും ചുണ്ടിനുമിടയിലാണ്. 

 കാ​നം രാ​ജേ​ന്ദ്ര​ന് ശേ​ഷം പ്ര​കാ​ശ് ബാ​ബു ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ല്‍ ദേ​ശീ​യ ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നെ​ന്ന പ​രി​ഗ​ണ​ന വ​ച്ച് സം​സ്ഥാ​ന ഘ​ട​കം ആ​നി രാ​ജ​യു​ടെ പേ​ര് നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ഇന്നലെ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് ഐക്യകണ്ഠേനയാണ് ആനി രാജയെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുത്തത്. ആനിരാജയെ ദേശീയ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താൻ വിജയവാഡയിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് തീരുമാനിച്ചിരുന്നു. ഒഴിവ് വന്നപ്പോൾ ആനിരാജയെ എടുത്തു.അതിനെ പൂർണ്ണമായും അനുകൂലിക്കുകയാണ്. ഇക്കാര്യത്തില്‍ സന്തോഷം മാത്രമേയുള്ളു. ഒന്നിനെയും പുറകെ പോകാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടി അംഗമാണ് .അതേപോലെ തുടരുമെന്നും പ്രകാശ് ബാബു പറഞ്ഞു.

പ്രകാശ് ബാബു പാർട്ടിയുടെ മുതിർന്ന നേതാവാണെന്നും അദ്ദേഹത്തെ അവഗണിക്കാൻ കഴിയില്ലെന്നും മാധ്യമങ്ങള്ഡ കഥയറിയാതെ ആട്ടം കാണുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടരി ബിനോയ് വിശ്വം പറഞ്ഞു. കീഴ്‌വഴക്കവും പാർട്ടി രീതിയും അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.