പൗരത്വം ഒന്ന്, നിയമം പലത്

പി.രാജൻ.

നിയമം മതേതരമാക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്.ഭാരതത്തിലെ എല്ലാ പൗരന്മാർക്കും ഏകീകൃതമായ വ്യക്തിനിയമങ്ങൾ നടപ്പിലാക്കണമെന്ന് ഭരണഘടനയിൽ നിർദേശിച്ചിരിക്കുന്ന നടപടി തന്നെയാണിത്.ഭരണഘനയും പൊക്കിപ്പിടിച്ച് നടന്നവർ ഈ നടപടിയിൽ സഹകരിക്കുയാണ് വേണ്ടത്.

മാത്രമല്ലാ ഇങ്ങനെ നിയമ നിർമ്മാണം നടത്തണമെന്ന് സുപ്രിം കോടതി തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. വിവാഹം വിവാഹമോചനം പിന്തുടർച്ചാവകാശം സ്വത്തവകാശം,ദത്തെടുക്കൻ എന്നീ കാര്യങ്ങളിൽ ന്യൂനപക്ഷ മതക്കാർക്ക് വ്യത്യസ്തമായ നിയമ വ്യവസ്ഥ തുടരുന്നത് ഒരു മതേതര ജനാധിപത്യ രാജ്യത്തിനു പേർന്നതല്ല. സോഷ്യലിസം ഭാരതത്തിൻ്റെ പ്രഖ്യാപിതമായ ലക്ഷ്യമായിരിക്കെ, സ്ത്രീ പുരുഷന്മാരുടെ സ്വത്തവകാശത്തിലെ വിവേചനം തുടരുന്നത് തന്നെ നീതീകരിക്കാനാവില്ല.

ഭൂപരിഷ്ക്കരണ നിയമത്തിൽ കുടുംബങ്ങൾക്കാണ് കൈവശഭൂമിക്ക് പരിധി നിശ്ചയിച്ചിരിക്കുത്.നിയമത്തിൽ കുടുംബത്തിനു നിർവ്വചനം നൽകിയിരിക്കുന്നു. ഭാര്യയും ഭർത്താവും പ്രായപൂർത്തിയാകാത്ത മക്കളും ചേർന്നതാണ് കുടുംബം എന്നാണ് നിർവ്വചനം. എന്നാൽ മുസ്ലിമാണെങ്കിൽ നാലിൽ കവിയാത്ത ഭാര്യമാരും മക്കളും എന്ന് വിശദീകരിക്കണോ? സത്യത്തിൽ വ്യക്തിനിയമങ്ങൾ സാമൂഹിക പ്രശ്നം കൂടിയാണ്. നിയമത്തിന് മുമ്പിൽ തുല്യതയാണ് ജനാധിപത്യത്തിൻ്റെ അടിത്തറയെന്ന് മക്കരുത്.———————————————————————————————-

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

—————————————————————————————————————————-