April 22, 2025 1:23 pm

തനിക്ക് നൂറു മക്കളുണ്ടെന്ന് ടെലിഗ്രാം സ്ഥാപകൻ

ന്യൂയോർക്ക് : താൻ നൂറിലധികം കുട്ടികളുടെ അച്ഛനാണെന്ന് ടെലിഗ്രാം ചാനൽ സ്ഥാപകനും സി ഇ ഒയുമായ പവല്‍ ദുറോവ് വെളിപ്പെടുത്തി.

ബീജദാനത്തിലൂടെയാണ് താൻ ഈ നേട്ടം കൈവരിച്ചതെന്ന് ശതകോടീശ്വരനായ അദ്ദേഹം സ്വന്തം ചാനലിലൂടെ അറിയിച്ചു.

അവിവാഹിതനായ തനിക്ക് അതെങ്ങനെയാണ് സാദ്ധ്യമാകുന്നത് എന്ന് ചോദിച്ച ശേഷമാണ് അദ്ദേഹം ഈ വിശദീകരണ കുറിപ്പ് പങ്കുവച്ചത്.

പവല്‍ ദുറോവിൻ്റെ വാക്കുകൾ ഇങ്ങനെ:

“15 വർഷം മുൻപ് ഒരു സുഹൃത്ത് എന്റെ അടുത്ത് വിചിത്രമായ ഒരു അപേക്ഷയുമായെത്തി. തനിക്കും ഭാര്യയ്‌ക്കും വന്ധ്യതയാണെന്നും കുഞ്ഞുങ്ങള്‍ക്കായി എന്റെ ബീജം നല്‍കണമെന്നുമായിരുന്നു ആവശ്യം.

ഉയർന്ന നിലവാരമുള്ള ബീജം നല്‍കാൻ സന്നദ്ധരായ ദാതാക്കളുടെ ദൗർലഭ്യം കടുത്തതാണെന്ന് ക്ലിനിക്കിലെ ഡോക്ടർ എന്നെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു.

ഇതോടെ ബന്ധപ്പെട്ട രേഖയിൽ ഞാൻ ഒപ്പിട്ടു നല്‍കി. 2024 ആകുമ്പോൾ എന്റെ സന്നദ്ധത 12 രാജ്യങ്ങളിലെ നൂറിലേറെ ദമ്പതികള്‍ക്ക് സഹായകമായി. എന്നാല്‍ വർഷങ്ങള്‍ക്ക് ശേഷം ഞാൻ ബീജം നല്‍കുന്നത് അവസാനിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News