കൊച്ചി : ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോണിയെ നായികയായി ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് ‘പാൻഇന്ത്യൻ സുന്ദരി’ .ചിരിയുടെ മലപ്പടക്കത്തിന് തിരികൊളുത്തുന്ന ഈ പുതിയ പരീക്ഷണത്തിന് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ. Pan Indian Sundari യുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു .മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി OTT യിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. “കണ്ണും കണ്ണും” എന്ന ജയൻ – ഷീല ജോഡികളുടെ ഹിറ്റ് ഗാനരംഗത്തെ ഓർമിപ്പിക്കുന്ന തരത്തിലാണ് ടീസർ തയാറാക്കിയിരിക്കുന്നത്. ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ജയന്റെ സീനിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ കുതിരയെ മസാജ് ചെയ്യുന്ന ഭീമന്‍ രഘുവും അത് നോക്കി നില്‍ക്കുന്ന സണ്ണി ലിയോണിയുടെയും രംഗങ്ങളാണ് ടീസറില്‍ ഉള്ളത്.
ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. HR productions ന്റെ ബാനറിൽ ശ്രീന പ്രതാപൻ ആണ് ചിത്രം നിർമിക്കുന്നത്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് ‘പാൻ ഇന്ത്യൻ സുന്ദരി’. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ഐശ്വര്യ അനിൽകുമാർ,ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഛായഗ്രഹണം രവിചന്ദ്രൻ, കലാസംവിധാനം മധു രാഘവൻ, ചിത്ര സംയോജനം അഭിലാഷ് ബാലചന്ദ്രൻ എന്നിവരാണ്. ശ്യാം പ്രസാദാണ് ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് പശ്ചാത്തല സംഗീതം.