ജാതിപ്പേര് ആർക്കും പറയാം

പി.രാജൻ 
പേരിനൊപ്പം ജാതിപ്പേര് കൂടി ചേർത്ത് പറയുന്നതിനു അവർണ്ണർ എന്നു പറയപ്പെടുന്നവർക്കും അവകാശമുണ്ട്..
നായർ, എന്നും നമ്പൂതിരിയെന്നും അയ്യർ എന്നുമൊക്കെ സവർണ്ണരെന്നു പറയപ്പെടുന്നവർ പേരിനൊപ്പം ജാതി പ്പേര് ചേർക്കുന്നത് പോലെ ഈഴവൻ എന്നും പുലയൻ എന്നുമൊക്കെ അവർണ്ണരെന്ന് പറയപ്പെടുന്നവർക്കും ജാതി പ്പേർ അഭിമാനത്തോടെ പറഞ്ഞു കൂടെ?
ആരും ഈ അവകാശവാദത്തെ എതിർക്കുമെന്ന് തോന്നുന്നില്ല. ഒരു ടെലിവി ഷൻ പരിപാടിയിൽ ഈഴവൻ എന്ന ജാതിപ്പേർ ഒരു യുവാവ് പറഞ്ഞതാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഈ വിഷയം ഇപ്പോൾ ചർച്ചയാകാൻ കാരണം. ഒരു കാലത്ത് ജാതിപ്പേർ ഉപേക്ഷിക്കുന്നത് കേരളത്തിലെ സാമൂഹിക പരിഷ്ക്കരണ പരിപാടി യുടെ ഭാഗമായിരു ന്നു . മന്നത്ത് പത്മനാഭനും കെ. കേളപ്പനുമെല്ലാം സ്വന്തം പേരിനോടൊപ്പം ജാതിപ്പേർ കൂടിപ്പറയുന്ന സമ്പ്രദായം വേണ്ടെന്നു വെച്ചത് അങ്ങനെയാണ്.
പക്ഷെ നമ്പൂതിരിമാർ അങ്ങനെ ചെയ്തതായി അറിവില്ല. അതിന്റെ പേരിൽ ഇ എം.എസിനു  മരണ ശേഷവും ആക്ഷേപം കേൾക്കുന്നുണ്ട്. എന്നാൽ അധികം അറിഞ്ഞിട്ടില്ലാത്ത കാര്യം അവർണ്ണരും പേരിനൊപ്പം ജാതിപ്പേർ കൂടി വെച്ചു കൊണ്ട് വളരെ മുമ്പേ തന്നെ വെല്ലുവിളി നടത്തിയ കാര്യമാണ്.
എറണാകുളം മഹാരാജാസ് കോളേജിന്റെ ശതാബ്ദി ആഘോഷിക്കുന്ന കാലത്താണ് ഈ വെല്ലുവിളിയെപ്പറ്റി ഞാൻ അറിയുന്നത്. ആഘട്ടത്തിൽ കോളേജിനെപ്പറ്റി നാലു ലേഖനങ്ങൾ ഞാൻ മാതൃഭൂമി ദിനപ്പത്രത്തിൽ പ്രസി ദ്ധീകരിച്ചിരുന്നു. കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷ വേളയിൽ മുഖ്യാതിഥിയായിരുന്ന മദ്രാസ്സിലെ റസിഡന്റിന്റ്റ പ്രസംഗം എന്റെ ഒരു ലേഖനത്തിൽ ഉദ്ധരിച്ചിരുന്നു.
ആ പ്രസംഗം അച്ചടിച്ച് പ്രസിദ്ധീകരിച്ച മാന്യ വ്യക്തിയുടെ പേർ ചൗ വാൻ എന്നാണ് ഞാൻ എഴുതിയിരുന്നത്. താമസിയാതെ എനിക്ക് ഒരു കത്ത് ലഭിച്ചു. ഞാൻ എഴുതിയത് തെറ്റാണെന്നും ചൗ വാൻ എന്നല്ലാ ചോവൻ എന്നാണ് വേണ്ടതെന്നും അറിയിച്ചു കൊണ്ടു ള്ളതായിരുന്നൂ ഈ കത്ത്.
കൊച്ചി പ്രദേശത്ത് ഈഴവരെ ചോവൻമാർ എന്ന ജാതിപ്പേരിലാണ് വിളിച്ചിരുന്നത്.. ചോവൻ എന്ന ജാതിപ്പേർ സ്വന്തം പേരിനൊപ്പം ചേർത്ത് പറയുന്നത് സാമൂഹിക പരിഷ്ക്കരണ സമരത്തിന്റെ ഭാഗമായിക്കണ്ടിരുന്ന ഒരാളാണ് ആ പ്രസംഗം  പ്രസിദ്ധീകരിച്ചിരുന്നത്.  ഈ വിവരം എന്നെ എഴുതി അറിയിച്ചത്. പിന്നീട് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ആയ മാന്യസുഹൃത്ത് എം.കെ. പ്രസാദാണ്.. അദ്ദേഹത്തിന്റെ ഒരു ബന്ധുവായിരുന്നൂ സ്വയം ജാതിപ്പേർ പറഞ്ഞ ഈ പോരാളി.
—————————————————————————————————–

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക