പി.രാജൻ
ലോക്‌സഭയിൽ ഭരണഘടനയും കയ്യിലേന്തി സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയ പ്രതിപക്ഷക്കാർ വടി കൊടുത്തു അടി മേടിക്കുകയാണ് ചെയ്തത്.
പുതിയ ലോകസഭയുടെ തുടക്കം മുതൽ തന്നെ മോദി സർക്കാറിനെ പ്രതിക്കൂട്ടിലാക്കാനു ദ്ദേശിച്ചായിരിക്കണം പ്രതിപക്ഷം ഭരണഘടന എഴുന്നള്ളിച്ചത്.ഭരണഘടനയുടെ യഥാർത്ഥ സംരക്ഷകരാണ് തങ്ങൾ എന്നു കാണിക്കാനും ഭരണഘടനയെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് പ്രചരിപ്പിക്കാനുമായിരുന്നിക്കണം പ്രതിപക്ഷം ഭരണഘടന എഴുന്നള്ളിച്ചത്.
അടിയന്തരാവസ്ഥയുടെ വാർഷികദിനത്തിൽ തന്നെ ഇത്തരം കോപ്രായങ്ങൾ കാണിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നു ഓർക്കേണ്ടതായിരുന്നു. ഭരണഘടനയെ താറുമാറാക്കിയ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിച്ച് കോൺഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കാനും പതിപക്ഷത്തെ ഭിന്നിപ്പിക്കാനും മാത്രമേ കോൺസ്സിനു കഴിഞ്ഞുള്ളൂ.
തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ സമ്മേളനത്തിൽ തന്നെ സർക്കാർ വിരോധം പ്രകടമാക്കുന്നതാണ് ജനാധിപത്യം എന്ന് തോന്നും ഇത്തരം കോപ്രായങ്ങൾ കണ്ടാൽ.
‘സഭയുടെ നടുത്തളത്തിൽ ഇറങ്ങി അലങ്കോലമുണ്ടാക്കുകയോ അദ്ധ്യക്ഷൻ്റെ ആജ്ഞ ധിക്കരിക്കുകയോ ചെയ്യില്ലെന്നും മറ്റും സ്വാതന്ത്ര്യത്തിൻ്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് ചേർന്ന പാർളിമെൻ്റിൻ്റെ സംയുക്ത സമേമളനം ഏകകണ്ഠമായി ഒരു പ്രമേയം അംഗീകരിച്ചിരുന്നു . ഒരാഴ്ചക്കുള്ളിൽ തന്നെ സഭ സ്വന്തം തീരുമാനം ലംഘിക്കുന്നതാണ് കണ്ടത്.
‘പ്രതിപക്ഷത്തെ അടിച്ചിരുത്തുന്നതിന് അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന പ്രമേയം വഴി എൻ.ഡി.എ ക്കും മോഡി സർക്കാറിനും സാധിച്ചു. സുവർണ്ണ ജൂബിലി പ്രമേയം സ്പീക്കർ ഓർമ്മപ്പെടുത്തുന്നതായിരുന്നൂ സഭക്കും നാടിനും നല്ലത്. ബഹുമാനപ്പെട്ട അംഗങ്ങളിൽ ഒരാളെങ്കിലും ആ പ്രമേയം ഓർക്കുന്നുണ്ടാവുമല്ലോ.
—————————————————————————————
മാതൃഭൂമിയുടെ അസി. എഡിറ്ററായിരു
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക