January 5, 2025 3:03 am

ഇതെന്തു മതേതര സർക്കാർ ?

പി.രാജൻ
ഞാൻ ആശങ്ക പ്രകടിപ്പിച്ചിരുന്ന പോലെ തന്നെ പൂജാരിമാരുടെ ശമ്പളം പൊതുഖജനാവിൽ നിന്ന് കൊടുക്കാനാണ് ഉത്തർ പ്രദേശിൽ യോഗി സർക്കാരിൻ്റെ നീക്കം.
ഇതിനെതിരായി ശബ്ദിക്കാൻ രാഷ്ട്രീയ കക്ഷികളോ ബുദ്ധിജീവികൾ എന്ന് സ്വയം കരുതുന്ന വരോ തയാറായിട്ടില്ല. മദ്രസ്സകളിൽ ഉസ്താദുമാരുടെ ശമ്പളം കൊടുക്കാനായി വക്കഫ്ബോർഡുകൾക്ക് സാമുഹ്യ ക്ഷേമത്തിൻ്റെ പേരിൽ വൻതുക നീക്കിവെച്ചപ്പോൾ തന്നെ ഹിന്ദുത്വവാദികളിൽ നിന്ന് ഇങ്ങനെയു ളള നടപടിയുണ്ടാകുമെന്ന് ഞാൻ പറഞ്ഞിരുന്നതാണ്. അത് സംസ്കൃത വിദ്യാഭ്യാസത്തിൻ്റെ പേരിലോ മറ്റോയുണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്.
പക്ഷെ, പൂജാരിമാർക്ക് പൊതുഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന സ്ഥിതിയാണ് ഭാരതമെന്ന മതേതര രാഷ്ട്ത്തിൽ വന്നിരിക്കുന്നത്. ഇത് സംഭവിച്ചത് മതേതരമെന്ന വാക്കിന് ഭരണഘടനയുടെ തുടക്കം മുതൽ തെറ്റായ വ്യാഖ്യാനം നൽകിയതിൻ്റെ ഫലമാണ്. മതേതരം, എന്നാൽ സർവ്വമ തങ്ങളേയും തുല്യമായി ബഹുമാനിക്കലല്ല.
കോഴിക്കോട് സർവ്വകലാശാലയിൽ ഗവേഷണത്തിൻ്റെ പേരിൽ മതപ്രചാരണമാണ് പൊതുചെലവിൽ നടത്തുന്നതെന്ന് ഞാൻ പറഞ്ഞത് മുഖപുസ്തകത്തിൽ നിന്ന് അധികാരികൾ നീക്കിയിരിക്കുകയാണ്.കണ്ടറിയാത്തവർ കൊണ്ടറിയേണ്ടിവരും.
പൊതു ച്ചെലവിൽ പൂജാരിമാരും മന്ത്രവാദികളും ജോത്സ്യന്മാരും വിലസുന്ന വിചിത്രമായ മതേതര രാജ്യമായി ഭാരതം മാറാതിരിക്കാൻ ജാഗരൂകരായിരിക്കണം. ന്യൂനപക്ഷാവകാശത്തിൻ്റെ പേരിൽ ജിഹാദികളെ പ്രോത്സാഹിപ്പിച്ച വരാണ് ഈ വിപര്യയത്തിനുത്തരവാദികൾ.
ഹിന്ദു സംസ്ക്കാരത്തെ പ്രവാചക മതത്തെപ്പോലെ തന്നെ വ്യാഖ്യാനിച്ച മാർക്സിസ്റ്റ് കൊളോണിയൽചിന്തകരും ഇതിനുത്തരവാദികൾ ആണ്. ഹിന്ദു സംസ്ക്കാരത്തിൻ്റെ പരിഷ്ക്കരണ വ്യഗ്രതയെ പ്രോത്സാഹിപ്പിക്കുകയും മതവിമർശനത്തിനു ആ സംസ്ക്കാരം നൽകുന്ന സ്വാതന്ത്ര്യത്തെ വികസിപ്പിക്കുകയുമാണ് മതേതരവാദികളുടെ കർത്തവ്യം .
———————————————————————————————-
(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,
മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News