കോഴ കൊടുത്ത് ജോലി വാങ്ങുന്നവർ

പി.രാജൻ

ത ഭാഷാ ന്യൂനപക്ഷങ്ങൾ ക്ക് ഇഷ്ടപ്പടി വിദ്യാലയങ്ങൾ സ്ഥാപിക്കാനും അവയുടെ ഭരണം നടത്താനുമുള്ള മൗലികാവകാശത്തിന്റെ വ്യാഖ്യാനത്തെപ്പറ്റിയാണ് ഈ അദ്ധ്യാപക ദിനത്തിൽ ഓർത്ത് പോയത്.

നിലവിലുള്ള ഭരണഘടനാ വ്യാഖ്യാനം അനുസരിച്ച് ഇത്തരം വിദ്യാലയങ്ങളിൽ അദ്ധ്യാപകർക്കു ശമ്പളം കൊടുക്കുന്നത് സർക്കാറും അവരെ ഇ ഷ്ടപ്പടി നിയമിക്കുന്നത് സ്വകാര്യ മാനേജ്മെന്റം എന്ന രീതി തുടരുക തന്നെ ചെയ്യും.

ഈ മാലികാവകാശം നൽകിയിരിക്കുന്നത് മതവിദ്യാഭ്യാസം നൽകുന്ന സെമിനാരികൾക്കും മദ്രസ്സ കൾക്കും മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.. ഇഷ്ടമുള്ള ഭാഷയിൽ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ നടത്താൻ ഭാഷാ ന്യൂനപക്ഷങ്ങൾക്കും ഈ മൗലികാവകാശം നൽകാം.

ഇത്തരത്തിൽ ഭരണഘടനയുടെ വ്യാഖ്യാനം ഉണ്ടാകുന്നില്ലെങ്കിൽ സ്വകാര്യ വിദ്യാലയങ്ങളിൽ കോഴ കൊടുത്ത് അദ്ധ്യാപക നിയമനം നേടുന്ന സ്ഥിതി തുടരുന്നതായിരിക്കും. മത ന്യൂനപക്ഷങ്ങൾക്ക് ഇഷ്ടപ്പടി വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനും അവയുടെ ഭരണം നടത്തുന്നതിനുംഭരണഘടന നൽകുന്ന മൗലികാവകാശത്തിന്റെ വ്യാഖ്യാനത്തെപ്പറ്റി പറയാതെ സ്വകാര്യ മാനേജ്മെന്റ് കോഴ വാങ്ങി നിയമനം നടത്തുന്ന അദ്ധ്യാപകരുടെ ശമ്പളം സർക്കാറിൽ നിന്നു കൊടുക്കുന്നതിനെപ്പറ്റി ആക്ഷേപിക്കുന്നത് കാപട്യമാണ്.

കോഴ കൊടുത്ത് നിയമനം നേടുന്ന അദ്ധ്യാപകരെപ്പറ്റിആവലാതിയില്ലാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്.

——————————————————————————————————-

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക