December 23, 2024 4:11 pm

മലയാള സിനിമയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കെണിയാവുന്നു

കൊച്ചി : മലയാള സിനിമ വ്യവസായ രംഗത്തെ 200 ഓളം സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി ഈ വര്‍ഷം റിലീസ് ചെയ്‌തെങ്കിലും കാര്യമായ വരുമാനം ലഭിച്ചില്ല എന്ന് വിലയിരുത്തൽ.

ഒടിടി വഴി ആദ്യഘട്ടത്തില്‍ മികച്ച വരുമാനം സിനിമകള്‍ക്ക് ലഭിച്ചിരുന്നു.എന്നാല്‍ ഇപ്പോൾ വിലകുറഞ്ഞു. സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍പോലും തീയറ്റര്‍ വിജയം നോക്കിയാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തിരഞ്ഞെടുക്കുന്നത്. തിയറ്ററിന് പുറമെ നിര്‍മാതാകള്‍ക്ക് കരുത്താവുമെന്ന് കരുതിയ പുത്തന്‍ സിനിമ സംസ്‌കാരം നിലവില്‍ ഗുണം ചെയുന്നില്ലെന്നാണ് സൂചനകൾ.

ഈ വര്‍ഷം ഇറങ്ങിയ പകുതിയിലേറെ മലയാളം സിനിമകള്‍ളും ഒടിടി പ്ലാറ്റ് ഫോമുകള്‍ പുറത്താണ്. ശരാശരി നിലവാരം പോലും പുലര്‍ത്താത്തതാണ് കാരണം.

നിലവില്‍ തീയറ്റര്‍ കളക്ഷനെ മാത്രം ആശ്രയിച്ചാണ് മലയാള സിനിമ വ്യവസായം മുന്നോട്ട് പോകുന്നത്. സിനിമകളുടെ എണ്ണം കൂട്ടുന്നതിന് പകരം ചിലവ് കുറച്ച് മികച്ച സിനിമകള്‍ പുറത്തെത്തിച്ചാല്‍ മാത്രമേ ഈ വര്‍ഷം ഉണ്ടായ നഷ്ടം അടുത്തവര്‍ഷം നികത്താന്‍ ആകും. അപ്പോഴും പ്രതിസന്ധിയായി തുടരുന്നത് ഉയര്‍ന്നുനില്‍ക്കുന്ന താര പ്രതിഫലമാണ് എന്നാണ് നിർമാതാക്കളുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News