കോഴിക്കോട്: ഡ്രൈവർമാരെ ഊതിക്കാൻ മുകളിൽ നിന്നും നിർദേശം. ഊതുന്നതിനെതിരായി യൂണിയനുകൾ . നാടകങ്ങൾക്ക് പ്രസിദ്ധമായ കെ എസ് ആർ ടി സി യിൽ മറ്റൊരു നാടകത്തിനു തുടക്കമാവുകയാണ് . കെഎസ്ആര്‍ടിസിയിൽ രണ്ടെണ്ണം വീശി തോന്നിയ സ്റ്റോപ്പുകളില്‍ നിര്‍ത്തുന്ന ഡ്രൈവര്‍മാരെ കുടുക്കാനായുള്ള ബ്രത്ത് അനലൈസര്‍ ടെസ്റ്റിനെതിരേ യൂണിയനുകള്‍ രംഗത്ത്. യൂണിയനുകളുടെ എതിര്‍പ്പിനിടെ അടുച്ചുപൂസായി ഡ്രൈവിംഗ് സീറ്റില്‍ കയറാന്‍ തുടങ്ങിയ 41 പേര് ആപ്പിലാകുകയും ചെയ്തു.
കെഎസ്ആര്‍ടിസി ബസുകള്‍ ഇടിച്ചുള്ള അപകടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. അമിതവേഗതിയിലാണ് പല ബസുകളും ഓടിക്കൊണ്ടിരുന്നത്. ഇതിനു പിന്നാലെയാണ് ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവര്മാക്ക് ഊതിക്കൽ പരിശോധന നിര്‍ബന്ധമാക്കിയത്.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടന്ന പരിശോധനയിലാണ് ഇത്രയും പേര് പിടിയിലായത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനത്തിലാണ് ഡ്രൈവര്‍മാര്‍ കുടുങ്ങിയത്. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം വര്ധിച്ചപശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് നടപടി കര്‍ശനമാക്കിയത്.
പല ജില്ലകളിലും സ്ക്വാഡ് വരുന്നതറിഞ്ഞു ഡ്രൈവര്‍മാര്‍ മുങ്ങുന്ന സാഹചര്യവും ഉണ്ടായി. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കോര്പറേഷന് ഉണ്ടായത്. ഇത്തരത്തില്‍ സര്‍വീസ് മുടങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ നഷ്ടം ജീവനക്കാരില്‍ നിന്നിടാക്കാനാണ് ഗതാഗതമന്ത്രിയുടെ നിര്‍ദേശം.
ബ്രത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതോടെ ഡ്രൈവര്‍മാരുടെ മദ്യപാനം കുറയ്ക്കാനാകുമെന്നാണ് കോര്‍പറേഷന്റെ വിലയിരുത്തല്‍.
മദ്യപിച്ച് വാഹനം ഓടിച്ചാൽ മാത്രമല്ല മദ്യപിച്ചയാളെ വാഹനത്തിൽ കയറ്റി യാത്ര ചെയ്താലും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും.കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിയിലാണ് മദ്യപിച്ചവരെ വാഹനത്തിൽ കയറ്റിയാലും ലൈസൻസ് നഷ്ടപ്പെടുന്ന നിയമമുള്ളത്.കഴിഞ്ഞ ജൂൺ മാസത്തിലാണ് ഈ നിയമം നിലവിൽ വന്നത്. എന്നാൽ, കേരളത്തിൽ ഈ നിയമം ഇതുവരെ നടപ്പിലാക്കിയിരുന്നില്ല.