പത്തുവർഷം കഴിഞ്ഞാൽ വൈദ്യുതി വണ്ടികൾ മാത്രം

മാണ്ഡി (ഹിമാചൽ പ്രദേശ്): പത്ത് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.

2034 ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുകയാണ് ലക്ഷ്യം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇലക്‌ട്രിക് വാഹനങ്ങളുടെ (ഇവി) ആവശ്യകത മന്ത്രി ആവർത്തിച്ചു.

ഇലക്‌ട്രിക് സ്‌കൂട്ടറും കാറും ബസും വന്നു. നിങ്ങള്‍ 100 രൂപ ഡീസലിന് ചെലവഴിക്കുമ്ബോള്‍, ഈ വാഹനങ്ങള്‍ വെറും നാലു രൂപയുടെ വൈദ്യുതി ഉപയോഗിക്കുന്നു – അദ്ദേഹം പറഞ്ഞു