സതീഷ് കുമാർ വിശാഖപട്ടണം
ഒരാഴ്ചയോളമായി കേരളത്തിലെ വാർത്താമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്ന ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ക്രൈം സ്റ്റോറിക്ക് താൽക്കാലിക വിരാമമായിരിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊല്ലം ജില്ലയിലെ ഓയൂർ പൂയപ്പള്ളിയിൽ നിന്നും അബിഗേൽ എന്ന ആറു വയസ്സുകാരി പെൺകുട്ടിയെ കാറിൽ വന്ന ആരോ ചിലർ തട്ടിക്കൊണ്ടുപോയതായ വാർത്ത കേരളത്തെ ഇളക്കിമറിച്ചത്.
സരിതയ്ക്കും സ്വപ്നക്കും ശേഷം വാർത്താചാനലുകൾക്ക് വീണു കിട്ടിയ ഒരു അമൂല്യനിധിയായിരുന്നു ഈ തട്ടിക്കൊണ്ടുപോകൽ വാർത്ത. ഒരു വർഷത്തോളം പ്ലാൻ ചെയ്തുകൊണ്ട് നടത്തിയ കുറ്റകൃത്യം എല്ലാ പഴുതുകളുമടച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞ കേരള പോലീസ് തീർച്ചയായും അഭിനന്ദനമർഹിക്കുന്നു …
കേരളത്തിന്റെ മന:സാക്ഷിയെ വേദനിപ്പിക്കുകയും വേവലാതിപ്പെടുത്തുകയും ചെയ്ത ഈ വാർത്തടി വി യിലും പത്രങ്ങളിലുമെല്ലാം നിറഞ്ഞു നിൽക്കുമ്പോൾ 1964 – ൽ പുറത്തുവന്ന”കറുത്ത കൈ ” എന്ന ചിത്രവും അതിലെ ഒരു സുന്ദരഗാനവുമാണ് എന്റെ ഓർമ്മയിലേക്ക് ഓടിയെത്തിയത്.
നീലായുടെ ബാനറിൽ പി സുബ്രഹ്മണ്യം നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് നാഗവള്ളി ആർ എസ് കുറുപ്പായിരുന്നു.
പ്രേംനസീർ ,ഷീല , തിക്കുറിശ്ശി സുകുമാരൻ നായർ , എസ് പി പിള്ള , അടൂർ ഭാസി , ശാന്തി , ജോസ് പ്രകാശ് , ആറന്മുള പൊന്നമ്മ തുടങ്ങിയ പ്രമുഖ നടീനടന്മാർ അണിനിരന്ന “കറുത്ത കൈ ” എന്ന മലയാളത്തിലെ ആദ്യത്തെ ക്രൈം ത്രില്ലർ സംവിധാനം ചെയ്തത് എം കൃഷ്ണൻ നായർ.
കള്ളക്കടത്തും കള്ളനോട്ടടിയും കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി പണം പിടുങ്ങലുമൊക്കെ നടത്തിക്കൊണ്ട് നാട്ടിൽ ഭീതി പരത്തുന്ന ഒരു വലിയ ഗൂഢസംഘം .സംഘത്തിന്റെ അക്രമപ്രവർത്തനങ്ങൾക്ക് അറുതി വരുത്താൻ എത്തുന്ന സമർഥനായ പോലീസ് ഓഫീസറായി അഭിനയിക്കുന്നത് മലയാളത്തിന്റെ നിത്യവസന്തമായ പ്രേംനസീറും …
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവർ 5000 രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് . ഓയൂർ പൂയപ്പള്ളി കേസിൽ തുക 5 ലക്ഷം ആണെന്നോർക്കുക. കൊള്ളസംഘം തട്ടിക്കൊണ്ടുപോയ കുട്ടിയെ രക്ഷിക്കാനായി നായകനും ശിങ്കിടികളും കൂടി വേഷം മാറി പാട്ടും നൃത്തവുമായി ഗൂഢാസംഘത്തിന്റെ താവളത്തിലെത്തുന്നു …
അവിടെ കൊള്ള സംഘത്തിന്റെ കാവൽക്കാരായ യമകിങ്കരന്മാരെ രസിപ്പിക്കാനായി നായകനായ പ്രേംനസീറും സംഘവും നടത്തുന്ന പാട്ടും നൃത്തവുമെല്ലാം ഈ ചിത്രം കണ്ടവരുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടുണ്ടാവില്ല.
തിരുനയിനാർകുറിച്ചി മാധവൻ നായർ എഴുതി ബാബുരാജ് സംഗീതം പകർന്ന് യേശുദാസും കമുകറ പുരുഷോത്തമനും ആദ്യമായി ഒന്നിച്ചു പാടിയ ഈ ഗാനം മലയാളത്തിലെ ആദ്യത്തെ ഖവാലി കൂടിയാണ്.
ഇന്നും പുതുമ നഷ്ടപ്പെടാത്ത
“പഞ്ചവർണ്ണതത്ത പോലെ കൊഞ്ചിവന്ന പെണ്ണേ
പഞ്ചസാര വാക്കുകൊണ്ടെൻ
നെഞ്ച് തളരണ് പോന്നേ….”
എന്ന ഗാനരംഗത്ത് അഭിനയിച്ചത് പ്രേംനസീർ ,ശാന്തി, എസ്പി പിള്ള , അടൂർ ഭാസി ,പറവൂർ ഭരതൻ എന്നിവരാണ് .
ആയിരത്തോളം സിനിമകളിൽ അഭിനയിച്ച പറവൂർ ഭരതൻ എന്ന നടന് ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടാൻ കഴിഞ്ഞ അപൂർവ്വ ഗാനമാണിത് …
അടുത്തിടെ പുറത്തിറങ്ങിയ “കണ്ണൂർ സ്ക്വാഡ് ” എന്ന ചിത്രത്തിൽ മമ്മൂട്ടി നായകവേഷത്തിലെത്തുന്ന പോലീസ് ഓഫീസർ .പറയുന്ന ഒരു സംഭാഷണമുണ്ട് ….
“പുറകെ ഓടും സാറേ …. എവിടെപ്പോയാലും കേരളപോലീസ് ഓടിച്ചിട്ട് പിടിക്കും…..”
60 വർഷം മുമ്പും കേരള പോലീസ് ഒട്ടും മോശമായിരുന്നില്ല .വേഷം മാറി , പാട്ടും നൃത്തവുമൊക്കെയായി കൊള്ളസംഘത്തിന്റെ പുലിമടയിൽ കടന്നുചെന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിന് ഒരു പോറലുപോലും ഏൽക്കാതെ രക്ഷപ്പെടുത്തിക്കൊണ്ടുവരുന്ന രസകരമായ ആ ഗാനത്തിന്റെ വരികളിലൂടെ നമുക്കൊന്ന്
കണ്ണോടിക്കാം …..
ആ ആ ആ ആ ആ ആ
പൂക്കാത്തമാവിന്റെ കായ്ക്കാത്ത കൊമ്പത്തെ കല്‍ക്കണ്ടക്കനിയാണ് പെണ്ണ്
ആ ആ ആ ആ ആ ആ
പൂക്കാത്തമാവിന്റെ കായ്ക്കാത്ത കൊമ്പത്തെ ക്യാ ബാത്ത് ഹേ
കല്‍ക്കണ്ടക്കനിയാണ് പെണ്ണ് ആ ആ ആ
അരെ വാഹ്
പഞ്ചവര്‍ണ്ണതത്ത പോലെ കൊഞ്ചിവന്ന പെണ്ണേ
പഞ്ചസാരവാക്ക് കൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ
പഞ്ചവര്‍ണ്ണതത്ത പോലെ കൊഞ്ചിവന്ന പെണ്ണേ
പഞ്ചസാരവാക്ക് കൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ
പഞ്ചസാരവാക്ക് കൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ
പഞ്ചവര്‍ണ്ണതത്ത പോലെ കൊഞ്ചിവന്ന പെണ്ണേ
പഞ്ചവര്‍ണ്ണതത്ത പോലെ കൊഞ്ചിവന്ന പെണ്ണേ
ആ ആ ആ ആ ആ ആ
ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ
ആ ആ ആ ആ ആ ആ
ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ
ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ
ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ
നോട്ടമെറിഞ്ഞെന്റെ ഖല്‍ബുകെട്ടിയ കോട്ടപൊളിക്കരുതേ
എന്റെ കോട്ടപൊളിക്കരുതേ
നോട്ടമെറിഞ്ഞെന്റെ ഖല്‍ബുകെട്ടിയ കോട്ടപൊളിക്കരുതേ
എന്റെ കോട്ടപൊളിക്കരുതേ
പഞ്ചവര്‍ണ്ണതത്ത പോലെ കൊഞ്ചിവന്ന പെണ്ണേ
പഞ്ചസാരവാക്ക് കൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ
പഞ്ചവര്‍ണ്ണതത്ത പോലെ കൊഞ്ചിവന്ന പെണ്ണേ ഓ കൊഞ്ചിവന്ന പെണ്ണേ
പഞ്ചസാരവാക്ക് കൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ
പഞ്ചവര്‍ണ്ണതത്ത പോലെ കൊഞ്ചിവന്ന പെണ്ണേ
കൊല്ലാന്‍പിടിച്ചാലും വളര്‍ത്താന്‍പിടിച്ചാലും
അവളൊരു കുരുവിക്കുഞ്ഞിനെപ്പോലെ
ഓ ഓ ഓ ഓ
കൊല്ലാന്‍പിടിച്ചാലും വളര്‍ത്താന്‍പിടിച്ചാലും
അവളൊരു കുരുവിക്കുഞ്ഞിനെപ്പോലെ
ഭേഷ് ഭേഷ്
കൊത്തിക്കീറണ നോട്ടമുടനെ കുലുങ്ങിക്കുലുങ്ങിയൊരോട്ടം
കൊത്തിക്കീറണ നോട്ടമുടനെ കുലുങ്ങിക്കുലുങ്ങിയൊരോട്ടം
കൊത്തിക്കീറണ നോട്ടമുടനെ കുലുങ്ങിക്കുലുങ്ങിയൊരോട്ടം
പഞ്ചവര്‍ണ്ണതത്ത പോലെ കൊഞ്ചിവന്ന പെണ്ണേ
പഞ്ചസാരവാക്ക് കൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ
പഞ്ചവര്‍ണ്ണതത്ത പോലെ കൊഞ്ചിവന്ന പെണ്ണേ ഓ കൊഞ്ചിവന്ന പെണ്ണേ
പഞ്ചവര്‍ണ്ണതത്ത പോലെ കൊഞ്ചിവന്ന പെണ്ണേ
പഞ്ചസാരവാക്ക് കൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ
പഞ്ചവര്‍ണ്ണതത്ത പോലെ കൊഞ്ചിവന്ന പെണ്ണേ ഓ കൊഞ്ചിവന്ന പെണ്ണേ …”.
അബിഗേലിന്റെ കഥ ഇനിയും കേരളത്തിൽ ആവർത്തിക്കാതിരിക്കട്ടെ …