മായാജാലകവാതിൽ തുറക്കുന്ന മധുരസ്മരണകൾ

In Featured, Top News, വാര്‍ത്ത
September 24, 2024

സതീഷ് കുമാർ വിശാഖപട്ടണം

രു കാലത്ത് മലയാള സിനിമയിലെ നായികാ പദവികൾ അലങ്കരിച്ചിരുന്നത് തിരുവിതാംകൂറിലെ പ്രശസ്തമായ കലാകുടുംബത്തിലെ മൂന്നു സുന്ദരിമാരായിരുന്നു.

“ട്രാവൻകൂർ സിസ്റ്റേഴ്സ് ” എന്നറിയപ്പെട്ടിരുന്ന ലളിത , പത്മിനി, രാഗിണിമാരായിരുന്നു ഈ സൗന്ദര്യധാമങ്ങൾ .

Travancore sisters - Wikipedia

ലളിത , പത്മിനി, രാഗിണി

ഇവരിൽ ഏറ്റവും പ്രശസ്തി നേടിയത് പത്മിനിയാണ്. മലയാളത്തിൽ തുടങ്ങി തമിഴ്, തെലുഗു, കന്നട, ഹിന്ദിചിത്രങ്ങളിലെല്ലാം ഈ ദക്ഷിണേന്ത്യൻ നായിക അക്ഷരാർത്ഥത്തിൽ തന്നെ താരറാണിയായി തിളങ്ങി . തമിഴിൽ ശിവാജി ഗണേശനൊടൊപ്പം അഭിനയിച്ച “തില്ലാന മോഹനാംബാൾ ” എന്ന ചിത്രം ഒരു വർഷത്തോളമാണ് മദ്രാസിൽ പ്രദർശിപ്പിച്ചത്.

Indian Actresses - Padmini (1932 - 2006) & sisters - YouTube

ഹിന്ദിയിൽ മേരാ നാം ജോക്കർ ,ജിസ് ദേശ് മേം ഗംഗാ ബഹത്തി ഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും സൂപ്പർതാരമായ രാജ് കപൂറിനൊപ്പം അഭിനയിച്ചുകൊണ്ട് പത്മിനി പ്രശസ്തിയുടെ കൊടുമുടി തന്നെ കീഴടക്കി .

മലയാളത്തിൽ അദ്ധ്യാപിക, കുമാരസംഭവം, വിവാഹിത എന്നീ ചിത്രങ്ങളാണ് പത്മിനിയെ ഏറെ ശ്രദ്ധേയമാക്കിയത്.കുമാരസംഭവത്തിൽ ശിവന്റെ പ്രണയിനിയായ സതിയായും പാർവ്വതിയായും പകർന്നാടിയ പത്മിനിയുടെ ഉജ്ജ്വല പ്രകടനം അന്ന് സ്ത്രീജനങ്ങളുടെ ഇടയിൽ ഒരു സംസാര വിഷയമായിരുന്നു .

പ്രിയസഖി ഗംഗേ പറയൂ - കുമാരസംഭവം | M3DB

“പ്രിയസഖി ഗംഗേ പറയൂ
പ്രിയമാനസനെവിടെ …..”

 

എന്ന പ്രശസ്ത ഗാനം സംഗീത പ്രേമികളുടെ കാതിൽ ഇന്നും തേൻമഴയായി പെയ്തിറങ്ങുമ്പോൾ മനസ്സിൽ തെളിയുക പത്മിനിയുടെ മുഖമായിരിക്കും .

വിവാഹത്തിലൂടെ അഭിനയത്തിന് ഒരു ചെറിയ വിരാമം നൽകി അമേരിക്കയിലേക്ക് പോയ ഈ നടി വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്ന് ഫാസിലിന്റെ “നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് ” എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു സൂപ്പർ ഹിറ്റ് ചിത്രം കേരളത്തിന് സംഭാവന ചെയ്തു.

“ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ ….”

എന്ന ഈ ചിത്രത്തിലെ ഗാനം പത്മിനിയെ കാത്തിരുന്നവർക്ക് ഒരു കനകോപഹാരമായി മാറി .

Pin page

പത്മിനി നായികയായി അഭിനയിച്ച “വിവാഹിത ” എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു .

Sumangali nee ormikkumo Video Song | Vivahitha | M. Krishnan Nair | Prem Nazir | Padmini - YouTube

“സുമംഗലി നീ ഓർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും
ഈ ഗാനം …”

 

 

എന്ന വിരഹഗാനം മലയാള സിനിമയിലെ നഷ്ടപ്രണയങ്ങളുടെ എക്കാലത്തേയും തീരാത്ത നൊമ്പരമായി ഇന്നും മാറ്റൊലി കൊള്ളുന്നു.

ദേവലോകരഥവുമായ്
തെന്നലേ തെന്നലേ തെന്നലേ …”

” പച്ച മലയിൽ പവിഴമലയിൽ പട്ടുടുത്ത താഴ് വരയിൽ … “

“മായാജാലകവാതിൽ തുറക്കും മധുര സ്മരണകളേ …”

“വസന്തത്തിൻ മകളല്ലോ മുല്ലവള്ളി … “

“അരയന്നമേ
ഇണയരയന്നമേ ….”

എന്നിങ്ങനെയുള്ള വയലാർ-ദേവരാജൻ ടീമിന്റെ ഇമ്പമാർന്ന ഗാനങ്ങൾ “വിവാഹിത ” എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ വിജയഘടകങ്ങളിൽ ഒന്നായിരുന്നുവെന്നു മാത്രമല്ല ഈ ഗാനരംഗങ്ങളിലെല്ലാം പത്മിനി നിറഞ്ഞു നിൽക്കുകയും ചെയ്തു.

Padmini Ramachandran Was The First Actress Of Hindi Films | Indian Film  History

നല്ല ഹൈമവതഭൂവിൽ വസന്തസുന്ദരിമാർ വന്നു …”

“ഇന്ദുകലാമൗലി തൃക്കയ്യിലോമനിക്കും സ്വർണ്ണ മാൻപേടയെന്റെ സഖിയായി.. “
(കുമാര സംഭവം )

“പള്ളിമണികളെ
പള്ളിമണികളെ

സ്വർലോകഗീതത്തിൻ ഉറവുകളേ …”

“അഗ്നികിരീടമണിഞ്ഞവളെ അഞ്ജനമിഴികൾ
നിറഞ്ഞവളേ….”

(അദ്ധ്യാപിക )

എന്നിങ്ങനെ കുറെ നല്ല ഗാനങ്ങളിൽ കൂടി നിറഞ്ഞു നിൽക്കാൻ പത്മിനി എന്ന കലാകാരിക്ക് കഴിഞ്ഞു .

Padmini talks about her dance sequence with Vyjayanthimala and nine  different emotions in dance

 

2006 സെപ്തംബർ 24 ന് അന്തരിച്ച മലയാളക്കരയുടെ അഭിമാനമായ പത്മിനിയുടെ ഓർമ്മദിനമാണിന്ന്….പ്രണാമം.
———————————————————-

(സതീഷ് കുമാർ : 9030758774)
————————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക