April 21, 2025 11:55 am

ഗുണ്ടാത്തലവൻ അൻസാരിയെ വിഷം കൊടുത്തു കൊന്നുവെന്ന്

ലഖ്നൗ: ഉത്തർപ്രദേശിലെ മുൻ ബി എസ് പി നേതാവും ഗുണ്ടാ തലവനുമായ മുക്താർ അൻസാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്.

കൊലപാതകമടക്കമുള്ള 6 കേസുകളിൽ ശിക്ഷിക്കപ്പെട്ട അൻസാരി 2005 മുതൽ പഞ്ചാബിലും യു പി യിലുമായി വിവിധ ജയിലുകളിൽ കഴിയുകയാണ്. 60 ലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ മുക്താർ അൻസാരി അഞ്ചുതവണ ഉത്തർ പ്രദേശിലെ മൗവ് മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ബി എസ് പി നേതാവായിരുന്നു.

മുക്തർ അൻസാരിയെ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തിയതെന്ന് ആരോപണം. ബന്ദയിലെ ജയിലിൽ തടവിൽ കഴിയുന്ന മുക്താർ അൻസാരി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് പോലീസ്.

ഉത്തർപ്രദേശ് സർക്കാർ മജ്‌സ്റ്റിരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തർപ്രദേശിലെ പ്രധാന നഗരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ബന്ദ ജയിലിൽ തടവിൽ കഴിയുന്ന മുക്താർ അൻസാരി ഇന്നലെ വൈകീട്ടാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്, ബന്ദ മെഡിക്കൽ കോളേജിൽ എത്തിച്ച അൻസാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നാണ് പോലീസിന്റെ വിശദീകരണം.

എന്നാൽ മുക്താർ അൻസാരിയെ, ഭക്ഷണത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയതാണെന്ന് മകൻ ഉമർ അൻസാരിയും സഹോദരൻ അഫ്സൽ അൻസാരിയും ആരോപിച്ചു.മാർച്ച് 19 നും മാർച്ച് 22നും അദ്ദേഹത്തിന് വിഷം നൽകിയിരുന്നു എന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News