കൊച്ചി: സി പി എം നേതാവും എം എൽ എയും സിനിമ നടനുമായ മുകേഷിനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
എന്നാൽ ഇതിൻ്റെ അടിസ്ഥാനത്തിൽ മുകേഷ്, എം എൽ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും, കോടതിയുടെ തീരുമാനം വരെ കാക്കാമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്ന കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. എംഎൽഎയ്ക്കെതിരെ ഡിജിറ്റൽ തെളിവുകളുമുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകിയത്
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ ,അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മുകേഷിനെതിരെ ഗുരുതര ആരോപണമാണ് നടി ഉന്നയിച്ചിട്ടുള്ളത്.കാറിൽ മുകേഷിനൊപ്പം ലൊക്കേഷനിലേക്ക് പോകുന്നതിനിടെ കടന്നുപിടിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം ബലമായി സ്പർശിച്ചെന്നും നടി ആരോപിച്ചിട്ടുണ്ട്.
മരടിലെ വില്ലയില്‍ വെച്ച് നടിയെ പീഡിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു.സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും’ അമ്മ’യില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് പരാതി.
മുകേഷിനെതിരായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇമെയില്‍ സന്ദേശങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്
‘നാടകമേ ഉലകം’ എന്ന വിജി തമ്പിയുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്‍റെ അടുത്ത മുറിയിലായിരുന്നു മുകേഷ് താമസിച്ചിരുന്നതെന്നും മുറിയില്‍ അതിക്രമിച്ച് കയറി കടന്നുപിടിച്ചുവെന്നും നടി ആരോപിച്ചിരുന്നു.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ നടന്‍ മണിയന്‍പിള്ള രാജുവിനെതിരെയും പ്രത്യേക അന്വേഷണ സംഘംഎറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം നൽകി.
രാജുവിനെതിരെ സാഹചര്യത്തെളിവുകളുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2009 ല്‍ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയന്‍പിള്ള രാജുവിനൊപ്പം കാറില്‍ പോകുന്നതിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു നടിയുടെ പരാതി.
നടിയുടെ പരാതിയില്‍ നടന്മാരായ ഇടവേള ബാബു, അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍ എന്നിവരുടെപേരില്‍ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിന് സിനിം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ വിച്ചു, നോബിള്‍ എന്നിവരുടെപേരിലും കേസെടുത്തിരുന്നു