കൊച്ചി: തൻ്റെ ‘രണ്ടാമൂഴം’ എന്ന നോവൽ സിനിമയാക്കണമെന്ന എം.ടി. വാസുദേവൻ നായരുടെ ആഗ്രഹം സഫലമായേക്കും. ഇതിനായി അദ്ദേഹത്തിൻ്റെ കുടുംബം നേതൃത്വം നൽകുന്ന കമ്പനിയും ഒരു വൻകിട കമ്പനിയും ചേർന്നായിരിക്കും ചിത്രം നിർമിക്കുക.
തെന്നിന്ത്യയിലെ പ്രമുഖനായ ഒരു സംവിധായകൻ ആയിരിക്കും സംവിധായകൻ.അത് ആരാണെന്ന് എം.ടി യുടെ കുടുംബം വെളിപ്പെടുത്തിയിട്ടില്ല. വിവിധ ഭാഷകളിൽ സിനിമ നിർമിക്കാൻ ആണ് നീക്കം.
ഈ സംവിധായകനുമായി നേരത്തെ തന്നെ സിനിമയ്ക്കായുള്ള പ്രാരംഭ ചർച്ച തുടങ്ങിയിരുന്നു. രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും വർഷങ്ങൾക്കു മുൻപേ എംടി പൂർത്തിയാക്കിയിരുന്നു.
മണിരത്നം രണ്ടാമൂഴം സംവിധാനം ചെയ്യണമെന്ന് എംടി ആഗ്രഹിച്ചിരുന്നു.എന്നാൽ വലിയ ക്യാൻവാസിൽ ചെയ്യേണ്ട സിനിമയായതിനാൽ കൂടുതൽ സമയം ആവശ്യമാണെന്ന് പറഞ്ഞ മണിരത്നം പിന്നീട് പിൻമാറി. മണിരത്നമാണ് ഇപ്പൊഴത്തെ സംവിധായകനെ എം.ടിക്ക് ശുപാർശ ചെയ്തത്.
അഞ്ചുമാസം മുമ്പ് ഈ സംവിധായകൻ എം.ടിയുമായി ചർച്ച നടത്താൻ കോഴിക്കോട് വരാനിരുന്നപ്പോഴാണ് എംടിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
.രണ്ടാമൂഴത്തിനായി ശ്രീകുമാർ മേനോനുമായി കരാറിൽ ഏർപ്പെട്ടിരുന്നെങ്കിലും നിർമ്മാണം നീണ്ടുപോയി. ശ്രീകുമാർ മേനാൻ കരാറിൽ നിന്നും പിൻവാങ്ങുകയും ചെയ്തുന്നു