ന്യൂഡല്‍ഹി: വിദേശത്ത് താമസം ഉറപ്പിക്കാനായി കഴിഞ്ഞ വർഷം 2.16 ലക്ഷം പേര്‍ പൗരത്വം ഉപേക്ഷിച്ചുവെന്ന്
വിദേശ കാര്യ മന്ത്രാലയം.
ഓരോ വര്‍ഷവും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം ഇങ്ങനെ: 2019 – 1,44,017, 2020 – 85,256, 2021 – 1,63,370, 2022 – 2,25,620, 2023 – 2,16,219.
എന്നാൽ പൗരത്വം ഉപേക്ഷിച്ചവരുടെ സംസ്ഥാന തിരിച്ചുള്ള എണ്ണം ലഭ്യമല്ല എന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പറഞ്ഞു. അള്‍ജീരിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, ഗ്രീസ്, ഇറാന്‍, ഇറാഖ്, ചൈന, പാകിസ്ഥാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, യു എസ്, യു കെ, യുക്രെയ്ന്‍ എന്നിവയുള്‍പ്പെടെ 135 രാജ്യങ്ങളിലേക്ക് ആണ് ഇന്ത്യാക്കാർ ചേക്കേറിയത്.
Post Views: 43