സ്വയം കരഞ്ഞുപോയ ആ ‘കോമാളി’

ആർ. ഗോപാലകൃഷ്ണൻ

🔸🔸
സിനിമാചരിത്രത്തില് അനശ്വരമായ ഒരു സ്ഥാനമുള്ള’മേരാ നാം ജോക്കര്    എന്ന ‘ സിനിമ റിലീസ് ചെയ്തിട്ട്  53 സംവത്സരങ്ങൾ…
 സിനിമയെടുത്തു എല്ലാം നശിച്ച ധാരാളം പേരുണ്ട്… (കുഞ്ചാക്കോയുടെ ജീവിതത്തിൽ പോലും അങ്ങനെ ഒരു കാലം ഉണ്ട്.) ഇന്ത്യന് ഇന്ത്യന് സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ ‘ഷോ മാൻ’ആയിരുന്ന രാജ് കപൂർ അടിയറവു പറഞ്ഞ സിനിമകൂടിയാണ്, ‘മേരാ നാം ജോക്കര്
❝ तुझको मैं रख लूँ वहाँ
जहाँ पे कहीं है मेरा यक़ीं
मैं जो तेरा ना हुआ
किसी का नहीं, किसी का नहीं ❞
(ദയവായി, നിങ്ങളിലെ കവികൾ ഇതു പരിഭാഷപ്പെടുത്തു- 🤗)
രാജ് കപൂർ സംവിധാനം ചെയ്ത് അഭിനയിച്ച ഒരു ഹൃദയസ്പര്ശിയായ സിനിമ തന്നെയാണ് ‘മേരാ നാം ജോക്കർ. 1970 ഡിസംബർ 18-ന് റിലീസ് ചെയ്ത ഇത് ധാരാളം പ്രശംസ നേടിയ രാജ് കപൂർ സിനിമയായിരുന്നു. എന്നാൽ, ബോക്സ് ഓഫീസിൽ ദയനീയ പരാജയമായിരുന്നു!

ഈ വൻ ബിഗ്- ബജറ്റ് സിനിമ ചിത്രം വരുത്തിവച്ച ബാധ്യതകൾ മൂലം രാജ് കപൂറിന് തന്റെ സ്വന്തം സ്റ്റുഡിയോ (ആർ. കെ. സ്റ്റുഡിയോ) വിൽക്കേണ്ടിവന്നു… ഇന്ത്യയിൽ ഇത് ബോക്സ് ഓഫീസിൽ പരാജയമായിരുന്നെങ്കിലും ‘സോവിയറ്റ് യൂണിയനി’ൽ (ഇപ്പോഴത്തെ റഷ്യയിൽ) ഇത് വൻവിജയമായിരുന്നു; അവിടെ അന്ന് 16.81 കോടി ഇന്ത്യൻ രൂപക്ക് തുല്യമായ കളക്ഷൻ പിന്നീട് കൈവന്നു എന്നാണ് ചരിത്രം.
എന്നാൽ, നൂറ്റാണ്ടിനു ശേഷം, ഇക്കാലത്ത് ഈ സിനിമ രാജ് കപൂറിൻറെ ഏറ്റവും മഹത്തായ (magnum opus) ഒരു ചിത്രമായി ഇത് കണക്കാക്കപ്പെടുന്നു… രാജ് കപൂറിന്റെ ഈ സ്വപ്ന-സാക്ഷാത്കാരത്തെ ലോകം ഇന്ന് ആദരിക്കുന്നു; ഒരു സവിശേഷ സിനിമ എന്ന നിലയിൽ ആസ്വദിക്കുന്നു….
🌍
ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമുള്ള ഇന്ത്യൻ സിനിമയാണിത്: 244 മിനുട്ട്- (നാലു മണിക്കൂർ); രണ്ട്‌ ഇടവേളകൾ നില്കി പ്രദർശിപ്പിച്ചു. (സിനിമയുടെ യഥാര്ത്ഥ ദൈര്ഘ്യം നാലു മണിക്കൂറായിരുന്നെങ്കിലും പില്കാലത്ത് വെട്ടിക്കുറച്ച് 184 മിനുട്ട് – (മൂന്ന് മണിക്കൂർ) ആക്കിയാണ് പ്രദർശനം നടത്തിയത്.) ഈ ചിത്രത്തിലാണ് രാജ് കപൂറിന്റെ (ഇതിൻ്റെ സംവിധയകൻ & നായക നടൻ) പുത്രൻ ഋഷി കപൂർ ആദ്യമായി അഭിനയിക്കുന്നത്- (രാജ് കപൂറിന്റെ ചെറുപ്പകാലമവതരിപ്പിക്കുന്നത് ഋഷിയാണ്.) സിമി ഗർവോൾ, പദ്മിനി എന്നീ പ്രമുഖ നടിമാർ നായികകളായി അഭിനയിച്ചു.
ഒരു സര്ക്കസ് ജോക്കര് ആയ രാജുവിന്റെ അവസാനത്തെ ‘ഷോ’ പരസ്യപ്പെടുത്തുകയാണ് – അത്രയും പ്രഗത്ഭനായ ജോക്കര് ആണ് രാജു . അയാള് തന്റെ അവസാനത്തെ ‘ഷോ’ കാണാനായി മൂന്ന് സ്ത്രീകളെ ക്ഷണിക്കുകയാണ് . അയാള് തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളില് പ്രണയിച്ചവര്…. ജിവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളിലും കാണികളെ പൊട്ടിച്ചിരിപ്പിക്കാന് ശ്രമിക്കുന്ന ഈ കോമാളി കാണികളുടെ ഹൃദയത്തില് ഇടംനേടുമെന്നത് തീര്ച്ച.
🌍
പരാജിതൻറെ ‘മേൽ കയറി പൊങ്കലയിടുക’ എന്നത് എല്ലാക്കാലത്തുള്ള ബഹുജന രീതിയാണല്ലോ. ‘മേരാ നാം ജോക്കര്; സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ രാജ് കപൂറും അതിനു ഇരയാകേണ്ടിവന്നു… ഈ സിനിമയില് കൗമാരക്കാരനായ രാജ് (ഋഷി കപൂർ) സുന്ദരിയും യൗവനയുക്തയുമായ തന്റെ ടീച്ചറിനെ (സിമി ഗർവോൾ) പ്രണയിക്കുന്ന ഒരു പാശ്ചാത്തലകഥയുണ്ട്… ചിത്രം പരാജയപ്പെട്ടപ്പോള് രാജ് കപൂറിനെ ഒളിഞ്ഞും തെളിഞ്ഞും കുറ്റം പറഞ്ഞവര് ഈ രംഗത്തെ വെറുതെ വിട്ടില്ല… പവിത്രമായ ഗുരു-ശിഷ്യ ബന്ധത്തെ വൃത്തിക്കെട്ട കണ്ണിലൂടെ രാജ് കപൂര് ചിത്രീകരിച്ചു എന്നായിരുന്നു അവരുടെ ആരോപണം…
‘മേരാ നാം ജോക്കര്‘ (‘കഹത്താ ഹെ ജോക്കര് സാരാ സമാന…..’) എന്ന ‘ബ്രഹ്മാണ്ഡ’ പടത്തിന്റെ പരാജയത്തിന് രാജ് കപൂര് പകരം വീട്ടിയത് വെറുമൊരു കൗമാരപ്രണയകഥയായ, ‘ബോബി’ എന്ന (‘ഹം തും ഏക് കമരെ മേ ബന്ദ് ഹോ’) പടത്തിലൂടെയായിരുന്നു.
മേരാ നാം ജോക്കറില്….
‘ഫൂലെങ്കെ ഓ ഫൂലെങ്കെ
തും ഫിര് ബി ഹം തുമാരെ
രഹേങ്കേ സദ’
എന്ന് പാടിയ ജോക്കര് അദ്ദേഹത്തിന്റെ ഹൃദയത്തോട് തൊട്ടുനിന്ന കഥാപാത്രമായിരുന്നു.
സിനിമയുടെ ആകാശത്ത് എന്നും നിരവധി താരങ്ങള് മിന്നിതിളങ്ങി നില്ക്കുമെങ്കിലും മറവിയെ മറികടന്ന് അനശ്വരതയെ പുല്കിയ താരങ്ങളുടെ താരമായി രാജ് കപൂര് എന്നും ഇന്ത്യയിലെ ജനപ്രിയ സിനിമയിൽ ജ്വലിച്ചു നില്ക്കുന്നു…
………………………………………………………………………………………………………………………………………………………………..
Mera Naam Joker – Jaane Kahan Gaye Woh Din Kehte – Mukesh (From Original LP Record- Good Audio)

                               (കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News