കൊച്ചി:”കേരളത്തിലെ കൗമാരക്കാർക്കിടയിൽ പടർന്ന് പിടിച്ച വയലൻസിന്റെ ഏറ്റവും വലിയ സ്വാധീനം മട്ടാഞ്ചേരി മാഫിയ അഴിച്ചുവിട്ട ലഹരി+വയലൻസ്+ഫ്രീ സെക്‌സ് സിനിമകൾ ആണെന്ന് അധികമാരും തുറന്ന് പറയാറില്ല” എഴുത്തുകാരനായ ബൈജു സാമി ഫേസ്ബുക്കിലെഴുതുന്നു.
“എറണാകുളം കേന്ദ്രമാക്കി ലഹരി വലയത്തിൽ പുളച്ചു നടന്ന് കോടിക്കണക്കിന് കാശുണ്ടാക്കിയ പീറ സിനിമാ നടന്മാരിൽ ഒരുത്തനെ മയക്കുമരുന്ന് കേസിൽ റിമാൻഡ് ചെയ്‌തത് കൂടി ഓർക്കണം. സാമി തുടരുന്നു
പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:-
കേരളത്തിലെ കൗമാരക്കാർക്കിടയിൽ പടർന്ന് പിടിച്ച വയലൻസിന്റെ ഏറ്റവും വലിയ സ്വാധീനം മട്ടാഞ്ചേരി മാഫിയ അഴിച്ചുവിട്ട ലഹരി+വയലൻസ്+ഫ്രീ സെക്‌സ് സിനിമകൾ ആണെന്ന് അധികമാരും തുറന്ന് പറയാറില്ല. മറിച്ച് സിനിമ കണ്ട് ആരും പ്രത്യേകിച്ച് മോശക്കാരാകുന്നില്ല, മോശം സിനിമ കണ്ട് ക്രിമിനൽ ആകുന്നെന്ന് പറയുമ്പോൾ നല്ല സിനിമ കണ്ട് നന്നാകണമല്ലോ എന്നൊക്കെ ആടിനെ പട്ടിയാക്കുന്ന കാപ്സ്യൂൾ ഇറക്കും.
മട്ടാഞ്ചേരി മാഫിയ തലവന്റെയും ബീഡറുടെയും വോക്കിസ്റ്റ് ലൈഫും ലഹരി നുരയുന്ന പാർട്ടികളും മാംസ കച്ചവടവും എല്ലാം കേരള പോലീസ് തന്നെ കേസെടുത്തിട്ടുണ്ട് എന്നതിൽ നിന്ന് തന്നെ അറിയാനാകും. ആ കേസുകൾ എൻ ഐ എ യോ മോഡിജി യുടെ പോലീസൊ എടുത്തതല്ല എന്നോർക്കണം. എറണാകുളം കേന്ദ്രമാക്കി ലഹരി വലയത്തിൽ പുളച്ചു നടന്ന് കോടിക്കണക്കിന് കാശുണ്ടാക്കിയ പീറ സിനിമാ നടന്മാരിൽ ഒരുത്തനെ മയക്കുമരുന്ന് കേസിൽ റിമാൻഡ് ചെയ്‌തത് കൂടി ഇക്കൂടെ ഓർക്കണം.
ഈ ഗാങിനെ വേണ്ട രീതിയിൽ കൈകാര്യം ചെയ്‌താൽ തന്നെ ലഹരി ഇന്ഡയുസ്ഡ് സിനിമ & സെക്‌സ് റാക്കറ്റിനെ ക്രഷ് ചെയ്യാനാകും. പക്ഷെ അതിന് ദാസപ്പന്റെ ആശ്രിത വത്സലരായ പോലീസ് പോരാതെ വരും. കാരണം ഭൂത ദയ ആണല്ലോ കഞ്ഞി ഉറപ്പാക്കുന്ന ഘടകം.
ഈ സമയത്ത് കുറച്ചു വർഷങ്ങൾക്ക് മുൻപ് തട്ടുകട വഴി വ്യാജ ചാരായ കച്ചവടം നടത്തിയ ഒരു ലിക്വർ മാഫിയയെ കോട്ടയത്ത് എസ് പി ആയിരുന്ന കാലത്ത് ഋഷി രാജ് സിംഗ് പൊളിച്ചടുക്കിയത് എങ്ങനെയെന്ന് അറിയണം. കോട്ടയം നഗരത്തിൽ സന്ധ്യ മയങ്ങിയാൽ ഊടു വഴികളിൽ ഉന്തുവണ്ടിയിൽ തട്ടുകടയുടെ മറവിൽ ചാരായ കച്ചവടം നടക്കുന്നുവെന്ന് അദ്ദേഹത്തിന് ബോധ്യം വന്നു. പുള്ളി ഒരു ദിവസം മഫ്‌തിയിൽ (അതായത് ലുങ്കിയും ശങ്കർ സിമന്റ് ബനിയനും) ഇട്ട് ഒരു ഓട്ടോയിൽ കയറി ഓട്ടോക്കാരനോട് രണ്ടെണ്ണം അടിക്കാൻ നല്ല ചാരായം കിട്ടുന്ന ഏതെങ്കിലും തട്ടുകടയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഏതോ “പാണ്ടി മേയ്ക്കാട് തൊഴിലാളി” ആണെന്ന് കരുതിയ ഓട്ടോക്കാരൻ പറഞ്ഞു, “ഇപ്പോൾ ഒരു @#%^%&$$#^% എസ് പി വന്നിട്ടുണ്ട്, അത് കൊണ്ട് അടിച്ചിട്ട് അലമ്പാക്കാൻ നിന്നാൽ പണി കിട്ടും”. തന്നെ തെറി വിളിക്കുന്നത് കേട്ടെങ്കിലും ഋഷി രാജ് സിംഗ് ഒന്നും മിണ്ടാതെയിരുന്നു. തിരുനക്കര അമ്പലത്തിന്റെ സൈഡിൽ ഉള്ള റോഡിൽ മൂന്നാല് ചാരായ തട്ട് കട ഓട്ടോക്കാരൻ കാണിച്ചു കൊടുത്തു.
ഋഷിരാജ് സിംഗ് ഓട്ടോ പറഞ്ഞു വിട്ടതിന് ശേഷം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് കുറച്ച് പോലീസ്കാരെ ഇറക്കി സകലവനെയും പിടിച്ചു. കൂടാതെ തട്ടുകട ഇടാൻ മുനിസിപ്പൽ ലൈസൻസ് നിർബന്ധമാക്കി. അങ്ങനെ ചാരായ കച്ചവടത്തിന് നേരിയ ശമനം ഉണ്ടായി.
അതെ പോലെയുള്ള എന്തെങ്കിലും ഒരു രീതിയിൽ മാത്രമേ കേരളത്തിലെ മയക്കുമരുന്നിന്റെ ഉറവിടത്തിൽ എത്താൻ പറ്റൂ. അതിന് പോലീസ് തന്നെ വ്യാജ കാരിയർ ആയി വേഷം കെട്ടിയാൽ മതി എന്നാണ് എന്റെ അഭിപ്രായം. കൂടാതെ ഇൻഫോമർക്ക് നല്ല റിവാർഡും കൊടുത്താൽ യുവാക്കൾ തന്നെ ലീഡ്‌സ് തരും.
Post Views: 73