മുംബൈ: പതിനെട്ട് വർഷമായി അത്താഴ കഴിക്കാത്തതാണ് തൻ്റെ ആരോഗ്യ രഹസ്യമെന്ന് സിനിമാ താരം
മനോജ് ബാജ്‌പേയി.
ഭാരത്തിന്റേയും അസുഖത്തിന്റേയും കാര്യമെടുത്താൽ ഭക്ഷണമാണ് പ്രധാന വില്ലൻ.ഭക്ഷണം കഴിക്കുന്നത് ഒറുപാട് ഇഷ്ടമാണെങ്കിലും ശരീര ഭംഗി നിലനിർത്താൻ വേണ്ടി വർഷങ്ങളായി താൻ അത്താഴം കഴിക്കാറില്ലെന്നാണ് അദ്ദേഹം പറയുന്നത്.
‘അത്താഴം കഴിക്കുന്നത് ഒഴിവാക്കിയാൽ പലരോഗങ്ങളിൽ നിന്നും നിങ്ങൾക്ക് സ്വയം സംരക്ഷിക്കാനാകും. ഭക്ഷണം വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അതുകൊണ്ടാണ് നിർത്തിയത്. ആഹാരത്തെ ഇത്രയധികം ഇഷ്ടപ്പെടുന്ന ആൾ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതിന്റെ കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും.
ഉച്ചക്ക് എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉൾപ്പെടുത്തി നല്ലത് പോലെ ഞാൻ കഴിക്കും. ചോറും റൊട്ടിയും എനിക്ക് ഇഷ്ടപ്പെട്ട പച്ചക്കറിയും നോൺ വെജ് കറികളുമെല്ലാം ഉച്ചയൂണിന് ഉണ്ടാകും. മാനസികാരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. ഞാൻ യോഗയും ധ്യാനവും ചെയ്യാറുണ്ട്.
വ്യത്യസ്തതരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മസിലുള്ള ശരീരം
ഉണ്ടായാൽ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിയില്ല’- മനോജ് ബാജ്പേയി പറഞ്ഞു.