മമ്മൂട്ടിയും സി പി എമ്മും ചെറിയാൻ ഫിലിപ്പും

തിരുവനന്തപുരം : നടൻ മമ്മൂട്ടി സി പി എം ബന്ധം അവസാനിപ്പിക്കുമോ ? പാർടി നിയന്ത്രിക്കുന്ന കൈരളി ചാനൽ ചെയർമാൻ സ്ഥാനം ഉപേക്ഷിക്കുമോ ? ഇതിനു രണ്ടിനും സാധ്യത ഉണ്ടെന്നാണ് സി പി എം വിട്ട് കോൺഗ്രസ്സിലെത്തിയ ചെറിയാൻ ഫിലിപ്പ് വിലയിരുത്തുന്നത്.

അദ്ദേഹം ഫേസ്ബുക്കിൽ  പങ്കുവെച്ച കുറിപ്പില്‍ ഇങ്ങനെ പറയുന്നു:

‘കാല്‍ നൂറ്റാണ്ടിലേറെയായി സി പി എം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ല. ദേശീയ തലത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി പി എം ബന്ധത്തിന്റെ പേരിലാണ്. സാഹിത്യ, സിനിമ, കലാ രംഗങ്ങളില്‍ സി പി എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകല്‍ച്ചയിലാണ്. പാർട്ടി വേദികളില്‍ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണ്.

എം.എല്‍.എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അല്‍ഫോൻസ് കണ്ണന്താനം എന്നിവർ സി പി എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഡനം സഹിക്കാൻ വയ്യാതെയാണ്. മുസ്ലീം ലീഗില്‍ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും അല്‍ഫോൻസ് കേന്ദ്ര മന്ത്രിയുമായി.

കെ ടി ജലീല്‍ അൻവറിന്റെ പാത പിന്തുടരുമെന്ന് തീർച്ചയാണ്. അൻവർ ഉയർത്തിയ എല്ലാ പ്രശ്നങ്ങളോടും ജലീല്‍ ആഭിമുഖ്യം പുലർത്തിയിട്ടുണ്ട്.

പലഘട്ടങ്ങളായി കോണ്‍ഗ്രസില്‍ നിന്നും സി പി എം -ല്‍ ചേർന്നവരെല്ലാം മരണക്കെണിയിലാണ്. ചിലർക്ക് അപ്പ കഷണങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്.

അതേസമയം പോസ്റ്റിന് താഴെ ചെറിയാൻ ഫിലിപ്പിനെ അതിരൂക്ഷമായി വിമർശിച്ചുള്ള നിരവധി കമന്റുകളാണ് നിറയുന്നത് :

നിക്ക് കോൺഗ്രസിൽ നിന്നും എല്ലാ പരിഗണനയും കിട്ടി സിപിഎമ്മിൽ എത്തി അവിടന്നും കിട്ടി നല്ല പരിഗണന വീണ്ടും കോൺഗ്രസിൽ എത്തി , ഞാനാരാണെന്ന് പറയാമോ കൂട്ടുകാരെ ?
——————–
തിന്
അന്റെ തന്ത അല്ല
മമ്മൂട്ടിയുടെ തന്ത.. 💪🏻
——————
മ്മൂട്ടിയുടെ പിതാവിന്റെ പേര് ഫിലിപ്പ് എന്നല്ല…. അടുത്ത ജന്മത്തിൽ എങ്കിലും നല്ല ചോരയിൽ ഒറ്റ പിതാവിന് ഉണ്ടാവണമേ എന്ന് പ്രാർത്ഥിക്കു മിത്രമേ…..
——————-
സ്ഥിത്വം ഉള്ളവരാരും മറകണ്ടം ചാടി നടക്കില്ലടാ മൈത്താണ്ടീ
——————-
·
മമ്മൂട്ടിയോട് ADGP യെ കാണാൻ പറയു… അർഹമായ അവാർഡ് അടുത്ത തവണ എങ്കിലും കിട്ടും
——————

അവസാന ഖണ്ഡിക നന്നായി ഇഷ്ടപ്പെട്ടു….
“അപ്പക്കഷണ” പ്രയോഗം….
സത്യത്തില്‍ സിപിഎം, ചെറിയാന്‍ എന്ന അവസരവാദിയെ കുറച്ചു കാലം എല്ലിൻ കഷണം ഇട്ടുകൊടുത്തു പിന്നാമ്പുറത്ത് നിര്‍ത്തിയിരിക്കുകയായിരുന്നു…..

—————————
തന്നെപ്പോലെ സ്ഥാനമാനങ്ങൾക്ക് വേണ്ടി വന്ന എരപ്പകളെ അങ്ങനെ ചെയ്യൂ. മമ്മൂട്ടി ഏതെങ്കിലും സ്ഥാനമാനങ്ങൾക്ക് വേണ്ടി ഇടതുപക്ഷ സഹായമാത്രികനായതല്ല
—————————-
മമ്മൂട്ടി ഒരിക്കലും സിപിഎം മെമ്പർഷിപ് എടുത്തിട്ടില്ല , സിപിഎം സൗഹൃദം ഉള്ളതുകൊണ്ട് കൈരളി ചാനൽ chairman ആയി ഇരിക്കുന്നു എന്നേയുള്ളൂ
————————
പണ്ടൊക്കെ വല്ലപ്പോഴുമൊക്കെ കലാകൗമുദിയിൽ വരെ ലേഖനം എഴുതുന്ന ചിന്താശ്ശേഷിയുള്ള ഒരുത്തനായിരുന്നു.. അധ:പതിച്ച് നിലവിൽ വിടുവായനായി മാറിയോ ന്നൊരു സംശയം..? കലാ-സാഹിത്യ – സാംസ്കാരിക രംഗത്തെ പ്രമുഖർ സി.പി.എമ്മിൽ നില്കുന്നത് ചെറിയ ചൊറിച്ചിലല്ല ഉളവാക്കിയിരിക്കുന്നത് എന്നു മനസ്സിലാകുന്നു..! അവാർഡും സ്ഥാനങ്ങളും കിട്ടാൻ സി.പി.എം ബന്ധം വിടാനുള്ള ആഹ്വാനമോ ..!
————————
കോൺഗ്രസിൽ നിന്ന് എല്ലാ പരിഗണനയും കിട്ടിയ ആൾ ആണല്ലോ ഈ പറയുന്നത്.
————————–r
·
അതെന്താ പിണറായി ഇങ്ങനെ സംഘിയായിട്ടും കേന്ദ്രത്തിന് മമ്മൂട്ടിയോട് ഒരു എതിർപ്പ്
————————
ഒഞ്ഞു പോടോ..
സ്ഥാനമാനങ്ങൾ നോക്കി അങ്ങോട്ടും ഇങ്ങോട്ടും ചാടാൻ എല്ലാവരും ചെറിയാൻ ഫിലിപ്പല്ല..
———————–
മമ്മൂട്ടിക്ക് അർഹതപ്പെട്ടത്‌ തടഞ്ഞ് വെച്ചതു കൊണ്ഗ്രെസ്സും ബിജെപി യുമാണെന്നു പറയാൻ ചെറിയാന് പേടിയാണ് അല്ലെ..
——————————
ഇടതുപക്ഷത്തെ സ്നേഹിച്ച ഒരു വ്യക്തി എന്ന നിലയിൽ അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇങ്ങനെയല്ല ഉത്തരം പറയേണ്ടത്😌
പാർട്ടി ശരിയായ നിലപാട് അല്ല സ്വീകരിച്ചത് ഒരാളുടെ കുടുംബത്തിനുവേണ്ടി പാർട്ടി ഇത്രയും ചെറുതാവാൻ പാടില്ലായിരുന്നു .ആർഎസ്എസ് ബന്ധം പുറത്തുകൊണ്ടുവരണം
———————-
അന്തം കമ്മികൾക്ക് പ്രതിരോധിക്കാൻ കഴിയാതെ വരുമ്പോൾ ചോദ്യങ്ങളെ ചോദ്യം കൊണ്ട് നേരിടാൻ വൃഥാ ശ്രമിക്കുന്നത് സ്വാഭാവികം
——————
സ്ഥാനമോഹങ്ങൾ കൊണ്ട് ഒരുത്തനും പാർട്ടിയിൽ കടിച്ചു തൂങ്ങി നിൽക്കണ്ട…
————————–
·
മമ്മൂട്ടി എപ്പോഴാണ് കോപ്പൻ ഫിലിപ്പേ ഞാൻ ഒരു സി പി എം കാരൻ ആണെന്ന് പറഞ്ഞത്, അങ്ങേർക്ക് സിനിമയിൽ അഭിനയിക്കാൻ തന്നെ സമയം ഇല്ല, അപ്പോഴാണ് സി പി എം ൽ പരിഗണന 😄
——————————–
മമ്മൂട്ടിയുടെ കാര്യം മമ്മൂട്ടി പറയൂല്ലേ. താങ്കൾ അദ്ദേഹത്തിൻ്റെ കാര്യസ്ഥനാണോ 😊
———————
നീ ഇപ്പൊ കോൺഗ്രസിൽ ഉണ്ടോ?
———————————
ചെറിയാനെ , അങ്ങൊരു നഗരസഭാ കൗൺസിലെങ്കിലും ആയി മരിക്കുന്നത് കാണാൻ അതിയായ ആഗ്രഹമുണ്ട്
—————————–
ഈ ചൊറിച്ചിലിന്
ഒരു അന്ത്യം ഉണ്ടാകുമോ
ചറിയാൻ ജീ
————————
രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടു, കോൺഗ്രസിൻ്റെ വരാന്തയിൽ അന്തിയുറങ്ങുന്ന ചെറിയാൻ ഫിലിപ്പ് !
—————————
ചെറിയാൻ AKG സെൻററിൽ ഇരുന്നകാലം ഓർമ്മയുണ്ടോ ഇപ്പോൾ
————————–
ചേട്ടന്റെ ഒച്ച കേട്ടിട്ട് മിക്കവാറും അൽഫോൻസിന്റെ കൂടെ പോകും എന്ന് തോനുന്നു
—————————-
ഇന്ന് ബിജെപിയിലുള്ള ഭൂരിപക്ഷം നേതാക്കളും, കേന്ദ്രമന്ത്രിമാരും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, മന്ത്രിമാരും മുൻപ് കോൺഗ്രസ്‌ നേതാക്കൾ ആയിരിന്നു എന്ന കാര്യം ഈ മരഊളക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്
————————–
ചെറിയൻ സാറ് ഇന്ന് മരുന്ന് കഴിച്ചോ? ?
————————-
എന്താ ചെയ്യാ അസുഖം വീണ്ടും വർദ്ധിച്ചിരിക്കുന്നു അല്ലെ
————————————
കോൺഗ്രസ്സിൽ.. നിന്ന് വേണ്ടത്ര പരിഗണന കിട്ടാതെ AKG സെന്ററിൽ അഭയം തേടി കോൺഗ്രസ് നേതാക്കളെ അവഹേളിച്ച താങ്കൾ. AKG സെന്ററിൽ നിന്ന് പരിഗണന കിട്ടാതെ വീണ്ടും പുറത്ത് ചാടിയ കാര്യം എല്ലാവർക്കും അറിയാലോ..
————————
ചിലർ മുടിയനായപുത്രനെ പോലെ തിരികെ എത്തുകയും ചെയ്തിട്ടുണ്ട്‌
——————————
മതേതര പാർട്ടിയായ സി പി എം -ൽ പ്രവർത്തിക്കാൻ സിനിമാക്കാർക്ക് മടി… പകരം വർഗ്ഗീയത പറഞ്ഞ് ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുന്ന ബിജേപിയിൽ പ്രവർത്തിക്കുന്നതിന് ഒരു മടിയുമില്ല. പകരം അഭിമാനമാണല്ലേ… നല്ല സംസ്കാരം..😬