December 28, 2024 10:54 pm

‘ഒറ്റക്കൊമ്പൻ’ തുടങ്ങി; മന്ത്രിസുരേഷ് ഗോപി നായകൻ

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയുടെ
ചിത്രീകരണം ആരംഭിച്ചു.

നവാഗതനായ മാത്യൂസ് തോമസ് അണ് സംവിധായകൻ.തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ ആയിരുന്നു തുടക്കം. നിർമാതാവ് ടോമിച്ചൻ മുളകുപാടം ഭദ്രദീപം കൊളുത്തി.

നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള മാത്യൂസ് തോമസ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ്.

വലിയ മുതൽമുടക്കിലൊരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘ്ന രാജ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News