കൊച്ചി: മായ എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്റെ നോവലാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ‘ബറോസ്’ എന്ന സിനിമയുടെ കഥ എന്ന് എഴുത്തുകാരന്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആരോപിക്കുന്നു.
തന്റെ എന്ന നോവല്‍ അനുവാദമില്ലാതെ പകർത്തിയാണ് ബറോസിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. മോഹന്‍ ലാല്‍ നായകനാകുന്ന ചിത്രത്തിൻ്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ഇതു വരെ ഈ ആരോപണത്തില്‍ പ്രതികരിച്ചിട്ടില്ല.
ജിജോ പുന്നൂസ് എഴുതിയ നോവല്‍ തിരക്കഥയാക്കിയതാണ് എന്നായിരുന്നു ആദ്യം കേട്ടിരുന്നത്. ഡി ഗാമാസ് ട്രഷര്‍ എന്ന് നോവലാണ് സിനിമയാകുന്നത് എന്ന വിശദീകരണവും വന്നു.
എന്നാല്‍ പിന്നീട് ബറോസ് തന്റെ തിരക്കഥയല്ലെന്ന് ജിജോ പുന്നൂസ് വ്യക്തമാക്കി.ടി കെ രാജീവ് കുമാര്‍ തന്റെ തിരക്കഥ മാറ്റി എഴുതിയതാണ് എന്നും അദ്ദേഹം പറഞ്ഞു.
മായ എന്ന നോവലിൻ്റെ കോപ്പി രാജീവ് കുമാറിന് തന്റെ സുഹൃത്ത് നല്‍കിയിരുന്നുവെന്ന് ജോര്‍ജ് തുണ്ടിപ്പറമ്പില്‍ പറയുന്നുണ്ട്. മായ എന്ന പതിനെട്ടുകാരിയുടെ കാഴ്ചപ്പാടിലൂടെയാണ് തന്റെ നോവല്‍ എന്നും മോഹന്‍ലാലിന്റെ ബറോസ് സിനിമയുടെ പ്രമേയവുമായി സാമ്യം ഉണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നുമുണ്ട്.
ബറോസ് പ്രദർശിപ്പിക്കാതിരിക്കാൻ ചിത്രത്തിന്റെ സംവിധായകന്‍ മോഹന്‍ലാലിനും ജിജോയ്ക്കും രാജീവ് കുമാറിനും ആരോപണം ഉന്നയിച്ച ജോര്‍ജ് വക്കീൽ നോട്ടീസയച്ചിട്ടുണ്ട്. ആസ്‌ത്രേലിയയിൽ താമസിക്കുന്ന മലയാളിയായ് ജോർജ്ജിൻ്റെ മായ എന്ന് നോവൽ 2009 ൽ കൊച്ചിയിൽ വെച്ച് ശശി തരൂർ എം പി ആണ് പ്രകാശനം ചെയ്തത്.
സിനിമയുടെ റിലീസ് ഈ സെപ്റ്റംബര്‍ 12 ന് ആണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അത് ഒക്ടോബറിലേക്ക് നീട്ടിയേക്കുമെന്നാണ് സൂചന.