ലഖ്‌നൗ: മഹാകുംഭമേളയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിച്ചു എന്നാരോപിച്ച് 140 സമൂഹിക മാധ്യമങ്ങൾക്ക് എതിരെ ഉത്തർ പ്രദേശ് പോലീസ് കേസെടുത്തു.
13 എഫ് ഐ ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് മഹാകുംഭമേള ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വൈഭവ് കൃഷ്ണ സ്ഥിരീകരിച്ചു.
ഫെബ്രുവരി 26ന് നടക്കാനിരിക്കുന്ന മഹാശിവരാത്രി ഉത്സവത്തിന് ആവശ്യമായ എല്ലാ ക്രമീകരങ്ങളും പൊലീസ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പു നല്‍കി. പ്രദേശത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കും. എല്ലാ ക്രമീകരണങ്ങളും സുഗമമായി നടക്കണം. എത്ര വലിയ ജനക്കൂട്ടമാണെങ്കിലും പൂര്‍ണമായും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യ ധാം റെയില്‍വെ സ്‌റ്റേഷനില്‍ സുഗമമായ നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കാന്‍ വിപുലമായ ജനക്കൂട്ട നിയന്ത്രണ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ട്രെയിന്‍ എത്തുമ്പോള്‍ മാത്രമേ ഭക്തരെ പ്ലാറ്റഫോമിലേയ്ക്ക് പോകാന്‍ അനുവദിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി. 350ലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനുകളെക്കുറിച്ചുള്ള അറിയിപ്പുകള്‍ കൃത്യമായി ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.