ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്
പ്രകടനപത്രിക പുറത്തിറക്കി. നവംബര്‍ 17നാണ് 230 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് .
സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന ആളുകള്‍ക്ക് 25 ലക്ഷത്തിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും നല്‍കുമെന്നടക്കമുള്ള വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം അനുവദിക്കും. സംസ്ഥാനത്തിന്‍റേതായി ഒരു ഐപിഎല്‍ ടീം രൂപീകരിക്കും. രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും പത്രികയില്‍ പറയുന്നു.
സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപ വീതം നല്‍കും. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് 1,500 മുതല്‍ 3,000 രൂപ വരെ പ്രതിമാസ വേതനം നല്‍കും. 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടറുകള്‍ ലഭ്യമാക്കുമെന്നും സ്‌കൂള്‍ വിദ്യാഭ്യാസം സൗജന്യമാക്കുമെന്നും പത്രികയില്‍ പറയുന്നു.കര്‍ഷകര്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വരെ എല്ലാ വിഭാഗങ്ങളെയും 106 പേജുകളിലായി 59 വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പത്രിക.