ലഖ്നോ: ലൗ ജിഹാദുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കർശനമായ വ്യവസ്ഥകൾ മതപരിവർത്തന വിരുദ്ധ നിയമത്തിൽ ഉൾപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ.
പാർലമെൻ്ററി കാര്യ മന്ത്രി സുരേഷ് ഖന്നയാണ് ഇത് സംബന്ധിച്ച ബില്‍ നിയമസഭയിൽ അവതരിപ്പിച്ചത്. വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷയും 50,000 രൂപ പിഴയുമാണ് നിലവിലെ വ്യവസ്ഥ.
നിയമവിരുദ്ധമായ മത പരിവർത്തനങ്ങള്‍ക്കുള്ള ധനസഹായം കുറ്റകരമാക്കാനും കൂടി നിർദ്ദേശിക്കുന്നതാണ് പുതിയ മതപരിവർത്തന നിരോധന ബില്‍ .2024. 2021ലാണ് മതപരിവർത്തന നിരോധന നിയമം ഉത്തർപ്രദേശിലെ ബി ജെ പി സർക്കാർ പാസാക്കിയിരുന്നത്.